മുംബൈ: രാജ്യത്തെ ഇരുചക്ര വാഹന പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ടോര്‍ക്ക് മോട്ടോഴ്‌സില്‍ നിന്നുള്ള ക്രറ്റോസ് ആന്‍ഡ് ക്രറ്റോസ് ആര്‍ വൈദ്യുത ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹന കമ്പനി ജനുവരിയില്‍ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചിരുന്നു.
ജനുവരിയില്‍ തന്നെ അവതരിപ്പിച്ചെങ്കിലും ഏപ്രില്‍ മുതല്‍ ആണ് വിപണിയില്‍ വാഹനം ലഭ്യമാകുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇവയുടെ ഭാഗങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാലാണ് വിതരണത്തില്‍ കാലതാമസം നേരിട്ടത്.
ആദ്യഘട്ടത്തില്‍ 20 ബൈക്കുകളാണ് പുറത്തിറക്കിയത്. ക്രറ്റോസ്, ആര്‍ വെര്‍ഷനുകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ക്രറ്റോസിന് 7.5 കിലോവാട്ട് കുതിരശക്തിയാണ് ഉള്ളത്. ഇതിന് മണിക്കൂറില്‍ 62 മൈല്‍ വേഗതയുമുണ്ട്. ആര്‍ മോഡലിനാകട്ടെ 65 മൈല്‍ വേഗതയാണ് ഉള്ളത്. ആര്‍ മോഡലിന്റെ ബാറ്ററി അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാനാകും.
ആക്‌സിഡന്റ് അലര്‍ട്ട്, ട്രാക്ക് മോഡ്, സ്മാര്‍ട്ട് ചാര്‍ജ്, ജിയോ ഫെന്‍സിംഗ് തുടങ്ങി നിരവധി പ്രത്യേകതകളും ഇവയ്ക്കുണ്ട്. ഫ്രണ്ട് സ്റ്റോറേജ് ബോക്‌സ്, കള്ളന്‍മാരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം, കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം എന്നിവയുമുണ്ട്.
പൂനെ, മുംബൈ, ഡല്‍ഹി, ചൈന്നെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാകും ആദ്യ ഘട്ടത്തില്‍ ഇവ ലഭ്യമാകുക. 129946.371 രൂപയാണ് വില.