മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി തങ്ങളുടെ 5000 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു.
2022 മേയ് 4നും ജൂലൈ 30നും ഇടയിൽ നിർമിച്ച 5,002 സൂപ്പർ ക്യാരി വാഹനങ്ങളാണ് സീറ്റ് ബെൽറ്റിൻറെ തകരാർ പരിഹരിക്കുന്നതിനായി മാരുതി സുസുകി തിരിച്ചുവിളിക്കുന്നത്.
കോ-ഡ്രൈവർ സീറ്റിൻറെ സീറ്റ് ബെൽറ്റ് ബക്കിൾ ബ്രാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ബോൾട്ടിൻറെ പരിശോധനയ്ക്കാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതെന്നും ബോൾട്ട് ടോർക്കിംഗിൽ ചെറിയ തകരാർ ഉണ്ടെന്നു സംശയിക്കുന്നതായും കമ്പനി അധികൃതർ പറയുന്നു.
തിരിച്ചുവിളിക്കപ്പെടുന്ന വാഹനങ്ങുടെ ഉടമകളുമായി ചർച്ചനടത്തി പരിഹാരം കണ്ട് കുറ്റമറ്റരീതിയിൽ വാഹനങ്ങൾ നിരത്തിലിറക്കാനും പരിശോധനയും അറ്റകുറ്റപ്പണിയും സൗജന്യമായിരിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.