ഈ പ്രത്യേക സമയത്ത്‌ മാരുതിക്കാര്‍ വാങ്ങിയവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക

Advertisement

മുംബൈ: മാരുതി കാര്‍ കമ്പനി 9,900 കാറുകളെ നിരത്തില്‍ നിന്ന്‌ തിരികെ വിളിക്കുന്നു. വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്നിസ്‌ കാറുകളാണ്‌ തിരികെ വിളിക്കുന്നത്‌.

2022 ഓഗസ്‌റ്റ്‌ മൂന്നിനും സെപ്‌റ്റംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച കാറുകളാണ്‌ തിരികെ വിളിക്കുന്നത്‌. റിവേഴ്‌സ്‌ ബ്രേക്കില്‍ ചില പോരായ്‌മകളുണ്ടെന്ന ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. വാഹനം നിര്‍ത്തുമ്പോള്‍ അസ്വാഭാവികമായ ശബ്ദമുണ്ടാകുന്നുവെന്നും കമ്പനി വ്യക്തമാക്കി. ദീര്‍ഘദൂര ഓട്ടത്തിനിടെ വാഹനത്തിന്റെ ബ്രേക്കിംഗ്‌ സംവിധാനത്തിന്റെ മോശം പ്രകടനത്തിന്‌ ഇത്‌ കാരണമാകുമെന്നും കമ്പനി പറഞ്ഞു.

Advertisement