കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള സീറ്റ് അറേയ്ഞ്ച്‌മെന്റ്….. നിരവധി പ്രത്യേകതകളുമായി ടിവിഎസിന്റെ പുതിയ ബൈക്ക്

Advertisement

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ ബൈക്ക് പുറത്തിറങ്ങി. അപ്പാച്ചെ ആര്‍ടിആര്‍ 310 ആണ് കമ്പനി അവതരിപ്പിച്ചത്.
2.43 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. മൂന്ന് കളര്‍ വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. ക്വിക്ക് ഷിഫ്റ്ററില്ലാത്ത ആഴ്സണല്‍ ബ്ലാക്ക്, ആഴ്സണല്‍ ബ്ലാക്ക്, ഫ്യൂറി യെല്ലോ എന്നിവയാണ് ആ വേരിയന്റുകള്‍. ഇതില്‍ ക്വിക്ക് ഷിഫ്റ്ററില്ലാത്ത ആഴ്സണല്‍ ബ്ലാക്കിന് 2.43 രൂപയാണ് എക്സ് ഷോറൂം വില. ആഴ്സണല്‍ ബ്ലാക്കിന് 2.58 ലക്ഷം രൂപ വരുമ്പോള്‍ ഫ്യൂറി യെല്ലോയ്ക്ക് 2.64 ലക്ഷം രൂപ നല്‍കേണ്ടി വരും.
സ്പ്ലിറ്റ് എല്‍ഇഡി ഹെഡ് ലാമ്പ്, ഫ്ലാറ്റ് ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള സീറ്റാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ചൂട് കൂടുമ്പോള്‍ ഇന്‍സ്റ്റന്റ് ആയി കൂളിങ് ലഭിക്കുന്നതും തണുത്ത കാലാവസ്ഥയില്‍ മൂന്ന് മിനിറ്റിനകം ചൂട് പകരുന്നതുമായി പ്രത്യേക തരം സീറ്റാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ന് കരുത്ത് നല്‍കുന്ന 312.2സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 9700 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ഈ എഞ്ചിന്‍ 6650 ആര്‍പിഎമ്മില്‍ 28.7 എന്‍എം ടോര്‍ക്കും നല്‍കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഈ കരുത്തന്‍ എഞ്ചിന്‍ വരുന്നത്. സ്ലിപ്പര്‍ ആന്റ് അസിസ്റ്റ് ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയും ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതയാണ്.

Advertisement