സൗദിയില്‍ കാറുകളുടെ വിലകുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബറില്‍ സൗദിയില്‍ കാറുകളുടെ വില 1.08 ശതമാനം തോതില്‍ കുറഞ്ഞതായാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതിവിവര കണക്ക്. തുടര്‍ച്ചയായി മൂന്നാം മാസമാണ് രാജ്യത്ത് കാറുകളുടെ വില കുറയുന്നത്.
ഓഗസ്റ്റില്‍ 0.3 ശതമാനവും സെപ്റ്റംബറില്‍ 0.91 ശതമാനവും തോതില്‍ കാറുകളുടെ വില കുറഞ്ഞിരുന്നു. 2019-നവംബറിനു ശേഷം കാറുകളുടെ വിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ മാസത്തെത്. 2019 നവംബറില്‍ കാറുകളുടെ വില 1.26 ശതമാനം തോതില്‍ കുറഞ്ഞിരുന്നു.
നാലു വര്‍ഷത്തിനിടെ കാറുകളുടെ വില തുടര്‍ച്ചയായി വര്‍ധിച്ചിരുന്നു. വില വര്‍ധന കാരണം ആവശ്യം കുറഞ്ഞതാണ് ഇപ്പോള്‍ കാറുകളുടെ വില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ല്‍ 0.4 ശതമാനവും 2020 ല്‍ 9.6 ശതമാനവും 2021 ല്‍ ഒരു ശതമാനവും 2022 ല്‍ അഞ്ചു ശതമാനവും തോതില്‍ കാറുകളുടെ വില ഉയര്‍ന്നിരുന്നു.
സൗദിയില്‍ പണപ്പെരുപ്പം കുറഞ്ഞതുമായി കാറുകളുടെ വിലയിലെ കുറവ് ഒത്തുപോകുന്നു. കഴിഞ്ഞ മാസം സൗദിയില്‍ പണപ്പെരുപ്പം 1.6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് ഇരുപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണ്. 2018 മധ്യത്തില്‍ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രാദേശിക വിപണിയില്‍ കാറുകള്‍ക്കുള്ള ആവശ്യം വര്‍ധിക്കാന്‍ ഇതും ഒരു കാരണമായി മാറി. കാറുകള്‍ വാങ്ങാന്‍ ബാങ്കുകള്‍ അനുവദിക്കുന്ന ഉപഭോക്തൃ വായ്പകളും കുറഞ്ഞിട്ടുണ്ട്.