ഇരുചക്രവാഹനം എന്നത് സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് ഇടത്തരക്കാരന്‍ കൊണ്ടുവന്ന എണ്‍പതുകളില്‍ ഇന്ത്യന്‍ നിരത്തില്‍ വിപ്‌ളവം സൃഷ്ടിച്ച മോപഡുകളാണ് ലൂണ,അതുകൊണ്ടുവന്നത് കൈനറ്റിക്. പരിഷ്‌കാരിയായ ഇടത്തട്ടുകാരന്റൈ സ്വപനങ്ങള്‍ 100സിസി ബൈക്കുകളിലേക്ക് ട്രാക്കു മാറുംമുമ്പ് പെട്രോള്‍ വിലയെപ്പറ്റി ആധിപെരുക്കാതെ ലൂണയെകൂട്ടുപിടിച്ച് അവന്‍ ജീവിതത്തില്‍ മുന്നേറി. ഒരു ലൂണയെ ആശ്രയിച്ച് ഒരു ഇന്ത്യന്‍കുടുംബത്തിന്റെ ജീവസന്ധാരണം നടന്നുപോന്നകാലം അപ്പൂപ്പനോട് ചോദിച്ചാല്‍ പറയും. പിന്നെ ഇന്ത്യന്‍ നിരത്തിനെ ത്രസിപ്പിച്ച കൈനറ്റിക് ഹോണ്ടക്കാലം
ഇനിപുതിയ കഥ ഇന്നത്തെ വാഹന വിപണിയുടെ ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ് ഇലക്ട്രിക് വാഹനങ്ങളുടെ വരവ്. അതില്‍ തന്നെ ഇ-സ്‌കൂട്ടറുകള്‍ വന്‍ തരംഗമാണ്. നിലവില്‍ രാജ്യത്ത് പ്രമുഖ കമ്പനികളുടെ നിരവധി മോഡലുകള്‍ ഇലക്ട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓടുന്നുണ്ട്. അതിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയ ഒരു മോഡലാണ് കൈനറ്റിക് ലൂണ.
ഫെബ്രുവരി ഏഴിന് ഈ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 500 രൂപ ടോക്കണ്‍ തുകയ്ക്ക് ഇ-ലൂണയുടെ ബുക്കിംഗ് ജനുവരി 26 മൂതല്‍ ആരംഭിച്ചതായി കൈനറ്റിക് ഗ്രീന്‍ അറിയിച്ചിരുന്നു. ഇ-ലൂണയുടെ സാങ്കേതിക സവിശേഷതകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതിന് പരമാവധി 50 കിലോമീറ്റര്‍ വേഗതയും 110 കിലോമീറ്റര്‍ റേഞ്ചും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ-ലൂണയിലൂടെ, മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളെ മാത്രമല്ല, ടയര്‍ 2, 3 നഗരങ്ങളിലും ഗ്രാമീണ വിപണികളിലും കൈനറ്റിക് സ്വാധീനം ഉണ്ടാക്കാമെന്നാണ് കരുതുന്നത്. കൈനറ്റിക് ഇ-ലൂണയുടെ വില ഏകദേശം 70,000 രൂപയായിരിക്കും (എക്സ്-ഷോറൂം). ഇതിന് വിപണിയില്‍ നേരിട്ടുള്ള ഇലക്ട്രിക് എതിരാളികളില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഈ വാഹനവുമായി ബന്ധപ്പെട്ട ചില സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ അടുത്തിടെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പോര്‍ട്ടബിള്‍ ചാര്‍ജര്‍, 22 എന്‍എം ടോര്‍ക്ക് നല്‍കുന്ന ബ്രഷ്ലെസ് ഡിസി ഹബ് മോട്ടോര്‍ എന്നിവ ഈ മോഡലിന്റെ സവിശേഷതകളാണ്. കണ്‍സോളില്‍ സ്പീഡ്, ഓഡോമീറ്റര്‍, ട്രിപ്പ്, ബാറ്ററി എസ്ഒസി, ഡിടിഇ, ഡയറക്ഷന്‍ ഇന്‍ഡിക്കേറ്റര്‍, ഹൈ ബീം ഇന്‍ഡിക്കേറ്റര്‍, റെഡി സിഗ്‌നല്‍ എന്നിവ ഉള്‍പ്പെടുമെന്നാണ് ലഭ്യമായ വിവരം
ഇ-ലൂണയ്ക്ക് 96 കിലോഗ്രാം ഭാരവും 760 എംഎം സീറ്റ് ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ടാകും എന്നാണ് സൂചന. ലൂണയുടെ പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിന് ശേഷമാണ് ഇപ്പോള്‍ ഇലക്ട്രിക് മോഡല്‍ എത്തുന്നത്. പെട്രോള്‍-ഡീസല്‍ മോഡലുകള്‍ ആളുകള്‍ പരമാവധി ഒഴിവാക്കുന്ന ഈ കാലഘട്ടത്തില്‍ നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കില്‍ നിന്ന് മോചനം നല്‍കാന്‍ ഈ വാഹനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഒരു പക്ഷേ