ഹോണ്ടയുടെ പുതിയ മോഡല്‍ ഹോണ്ട അമേസ് നാളെ വിപണിയില്‍ അവതരിപ്പിക്കും… പ്രത്യേകതകൾ അറിയാം

Advertisement

ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ മോഡല്‍ നാളെ അവതരിപ്പിക്കും, ഹോണ്ട അമേസ് എന്ന പേരിലുള്ള പുതിയ തലമുറ കാറുകളാണ് നാളെ വിപണിയില്‍ അവതരിപ്പിക്കുക. കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ മാരുതി സുസുക്കി ഡിസയറിന് പിന്നാലെയാണ് ലോഞ്ച്. പ്രധാന ഡിസൈന്‍ മാറ്റങ്ങളും ഫീച്ചറുകളും വെളിപ്പെടുത്തിക്കൊണ്ട് പുതിയ അമേസ് ഇതിനകം ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു.


ഈ ‘മിനി-സിറ്റിക്ക്’ ഹോണ്ട എലിവേറ്റ് എസ്യുവിയോട് ഏറെ സാമ്യമുണ്ട്. കുത്തനെയുള്ള ഫ്രണ്ട് ഗ്രില്ലില്‍ തേനീച്ചക്കൂടിന് സമാനമായ ഒരു ഹണികോംബ് മെഷ് ഡിസൈന്‍ ഉണ്ട്. ഇരട്ട-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും മുന്‍വശത്തിന് കൂടുതല്‍ അഴക് പകരുന്നു. വശങ്ങള്‍ ഹോണ്ട സിറ്റിയോട് സാമ്യമുള്ളതാണ്. പുതിയ അലോയ് വീലുകളും ശക്തമായ ഷോള്‍ഡര്‍ ലൈനുമാണ് മറ്റു പ്രത്യേകതകള്‍.
പിന്നിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ സിറ്റിക്ക് സമാനമായ ഒരു രൂപം നല്‍കുന്നു. അകത്തളം എലിവേറ്റുമായി ഏറെ സാമ്യമുള്ളതാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇരുവശത്തും അധിക ചാര്‍ജിങ് പോര്‍ട്ടുകളുള്ള വയര്‍ലെസ് ചാര്‍ജര്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തിന് മനോഹാരിത പകരുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട് ആറ് സ്റ്റാന്‍ഡേര്‍ഡ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഫോഗ് ലാമ്പുകള്‍, ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡില്‍ സംയോജിപ്പിച്ചിരിക്കുന്ന കാമറ അധിഷ്ഠിത സിസ്റ്റം നല്‍കുന്ന അഉഅട പ്രവര്‍ത്തനം എന്നിവ കാറില്‍ ക്രമീകരിച്ചിട്ടുണ്ട്. 90 എച്ച്പി പവറും 112 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായാണ് അമേസ് വരുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവലും ഒരു സിവിടിയും ഉള്‍പ്പെടുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here