പേരിടീല്‍ മുതല്‍ പുതുമയുമായി ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ഞെട്ടിക്കുന്ന തരംഗം കുറിച്ചാണ് സ്കോഡ കൈലാക് (Skoda Kylaq)ന്‍റെ വരവ്. മലയാളി മുഹമ്മദ് സിയാദ് പേരിട്ടതോടെ അതും ഹരമായി. കുടുംബമഹിമ നിരത്തി കാറുകാണാതെ തന്നെ വന്‍ ബുക്കിംങ് നേടിയെടുക്കാന്‍ സ്കോഡയുടെ മാര്‍ക്കറ്റിംങ് തന്ത്രത്തിനായി. സ്കോഡയ്ക്ക് ഇന്ത്യയിട്ടിരിക്കുന്ന വില അത്ര ചെറുതല്ലെന്ന് ഇതിലൂടെ മനസിലാവും. മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്സോണും ഭരിച്ചിരുന്ന വിഭാഗത്തിലേക്ക് എത്തുമ്പോൾ വെന്നിക്കൊടി പാറിക്കാൻ ചെറിയ കളികളൊന്നും പോരെന്ന് സ്കോഡയ്ക്ക് നന്നായിട്ടറിയാം. അതിനാൽ തന്നെ വിലക്കുറവ് എന്ന തന്ത്രമാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇവിടെ പയറ്റിയിരിക്കുന്നത്. അതും നിർമാണ നിലവാരത്തിലും സേഫ്റ്റിയിലും യാതൊരുവിധ വിട്ടുവീഴ്ച്ചകളും ചെയ്യാതെയാണ് കൈലാക് സാധിച്ചിരിക്കുന്നത് എന്ന് വ്യക്തം.
7.89 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ഇതിനോടകം പലരും വീണു കഴിഞ്ഞു. പക്ഷേ 7.89 ലക്ഷം രൂപയെന്ന വില കേട്ട് ഷോറൂമിലേക്ക് വെച്ച് പിടിക്കേണ്ട. ഇത് കൈലാക്കിന്റെ ബേസ് മോഡലിന്റെ എക്സ്ഷോറൂം വില മാത്രമാണ്. ഇൻഷുറൻസും റോഡ് ടാക്‌സുമെല്ലാമായി വരുന്ന വില കേട്ടാൽ . ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് കൈലാക് വിപണനത്തിന് എത്തിയിരിക്കുന്നത്.
പുത്തൻ സ്കോഡ കൈലാക് ഷോറൂമിൽ നിന്നും നിരത്തിലിറക്കാൻ വേണ്ടി വരുന്ന ശരിക്കും തുക നോക്കാം. 7.89 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ക്ലാസിക് വേരിയന്റ് വാങ്ങാനിരിക്കുന്നവർ പോക്കറ്റിൽ നിന്ന് ഇറക്കേണ്ടത് 9.47 ലക്ഷം രൂപയാണ്. ഇതിൽ 7.89 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമ്പോൾ റോഡ് ടാക്‌സും രജിസ്ട്രേഷനുമെല്ലാമായി 1.05 ലക്ഷം രൂപയോളമാണ് മുടക്കേണ്ടി വരിക. ഇൻഷുറൻസിനായി 43,000 രൂപയോളവും വരും. പിന്നെ വാല്യു ആഡഡ് സർവീസ് ചാർജുകൾ എല്ലാമായി 10,000 രൂപയും കൈയിൽ നിന്നും ഇറക്കേണ്ടതായി വരും. അങ്ങനെ മൊത്തത്തിൽ കൈലാക്കിന്റെ ബേസ് മോഡൽ നിരത്തിലിറങ്ങുമ്പോൾ 9.47 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. അതുപോലെ 9,59000 എക്സ്ഷോറൂം വിലയുള്ള സിഗ്നേച്ചര്‍ വേരിയന്റിന് 11,50787 രൂപയും 11 40 000 എക്സ്ഷോറൂം വിലയുള്ള സിഗ്നേച്ചര്‍ പ്ളസിന് 13,88 552 രൂപയുമാകും 14,40 000 എക്സ് ഷോറൂം വിലയുള്ള ഏറ്റവും ഉയര്‍ന്ന വേരിയന്‍റ് ആയ പ്രസ്റ്റീജ് മോഡലിന് 16,24 034ആണ് റേറ്റ്. സിഗ്നേച്ചര്‍ ഓട്ടോ മാറ്റിക്കിന് 12,90,737 , സിഗ്നേച്ചര്‍ പ്ള്സ് ഓട്ടോമാറ്റിക്കിന് 15,05,312, പ്രസ്റ്റീജ് ഓട്ടോമാറ്റിക്കിന് 17,50,831 രൂപ എന്നിങ്ങനെയാണ് റോഡിലിറങ്ങുമ്പോള്‍ ആവുക.
ഇനിയും പ്രതീക്ഷക്കുവകയുണ്ട് കൈലാക് ക്ളബ് എന്ന പേരില്‍ താല്‍പര്യമുള്ളവരുടെയും കാര്‍ കമ്പക്കാരുടെയും കൂട്ടായ്മ രൂപീകരിച്ച് അവര്‍ക്ക് ബുക്കിംങിന് വിലകുറച്ചു നല്‍കിയപോലെ ചില വിദ്യകള്‍ കമ്പനി ഇനിയും പരീക്ഷിച്ചു കൂടായ്കയില്ല. ചില ഓഫുകള്‍ ഉണ്ടായേക്കാമെന്ന് സാരം. അത് വര്‍ഷങ്ങളുടെ വാറന്‍റി ആയി മാറ്റാനും സാധ്യതയുണ്ട്.