പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികളായ ഹോണ്ടയും നിസാനും ഒന്നിക്കുന്നു. ജപ്പാനിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ആഗോള വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനാണ് നിസാനുമായി കൈകോര്‍ക്കുന്നത്.
ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു കമ്പനികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇരു കമ്പനികളും കൊ ബ്രാന്‍ഡഡ് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ നിസാന്‍ നീങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ഇരു കമ്പനികളും ലയിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിര്‍മ്മാതാക്കളായി ഹോണ്ട മാറും. വൈദ്യുതി വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി നേരത്തെ ഹോണ്ടയും നിസാനും ധാരണയിലെത്തിയിരുന്നു. നിസാന്റെ യൂറോപ്പിലെ ഫാക്ടറികള്‍ ഉപയോഗിക്കാന്‍ ഇതോടെ ഹോണ്ടയ്ക്ക് അവസരം ലഭിക്കും.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നികുതി നയങ്ങളാണ് രണ്ട് ജാപ്പനീസ് കമ്പനികളെയും ലയനത്തിന് പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.