വാഹന നിര്‍മ്മാതാക്കളായ ലോഹിയ ഓട്ടോ പുതിയ ഇവി ബ്രാന്‍ഡ് പുറത്തിറക്കുന്നു

Advertisement

ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വാഹന നിര്‍മ്മാതാക്കളായ ലോഹിയ ഓട്ടോ പുതിയ ഇവി ബ്രാന്‍ഡ് പുറത്തിറക്കുന്നു. ‘യൗധ’ എന്ന പേരിലാണ് പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പുറത്തിറക്കിയത്. 2027-ഓടെ മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുകയെന്ന 20 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ ബ്രാന്റ് പുറത്തിറക്കിയത്.
പാസഞ്ചര്‍, കാര്‍ഗോ വിഭാഗങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ത്രീ വീലറുകള്‍ ഉള്‍പ്പെടുന്നതായി കമ്പനി അറിയിച്ചു. വ്യത്യസ്തമായ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഇവി ബ്രാന്‍ഡിന് രൂപം നല്‍കിയതെന്നും കമ്പനി വ്യക്തമാക്കി

‘യൗധ’ പോര്‍ട്ട്‌ഫോളിയോയില്‍ പാസഞ്ചര്‍, കാര്‍ഗോ വിഭാഗങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ത്രീ വീലറുകള്‍ ഉള്‍പ്പെടുന്നതായി കമ്പനി അറിയിച്ചു. വ്യത്യസ്തമായ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഇവി ബ്രാന്‍ഡ്.

E5 പാസഞ്ചര്‍ മോഡല്‍ നഗര, അര്‍ദ്ധ-നഗര യാത്രകള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തത്. E5 കാര്‍ഗോ മോഡല്‍ ലോജിസ്റ്റിക് സേവനങ്ങള്‍ ഉറപ്പാക്കുന്നു. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. 10-kW ബാറ്ററി ഘടിപ്പിച്ച പാസഞ്ചര്‍ ഇ-ത്രീ വീലറിന്റെ പ്രാരംഭ വില 3.80 ലക്ഷം രൂപയാണ്.

Advertisement