പുതു വർഷത്തിൽ വാഹനപ്രേമികൾക്ക് നിരാശരാകേണ്ടി വരും

Advertisement

പുതു വർഷത്തിൽ വാഹനപ്രേമികൾക്ക് നിരാശരാകേണ്ടി വരും. ചെറുകാറുകള്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ക്ക് വരെ രാജ്യത്ത് വിലവര്‍ധിക്കും. അസംസ്കൃത സാധനങ്ങളുടെ വിലവര്‍ധനവ്, പ്ലാന്‍റുകളുടെ പ്രവര്‍ത്തന ചിലവുകളിലെ വര്‍ധനവ് ഇവയെല്ലാമാണ് വിലവര്‍ധിക്കുന്നതിന് കാരണമായി വാഹന നിര്‍മാതാക്കള്‍ പറയുന്നത്.  ഒട്ടുമിക്ക ഇന്ത്യന്‍ വാഹന നിര്‍മാതാക്കളും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഇതിനോടകം അറിയിച്ചു കഴിഞ്ഞു.
രാജ്യത്ത് ഒന്നാമതുള്ള വാഹന നിർമാതാക്കളായ മാരുതി സുസുക്കി ആള്‍ട്ടോ കെ10 മുതല്‍ ഇന്‍വിക്ടോ വരെയുള്ള മോഡലുകള്‍ക്ക് 4% വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ടാറ്റയും മഹീന്ദ്രയും അടുത്ത വര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുന്നു. 3% വിലയാണ് വര്‍ധിപ്പിക്കുന്നത്. ഹ്യുണ്ടേയും അടുത്ത ആഴ്ച്ച മുതല്‍ 25,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. ഇത്തരത്തിൽ പല കമ്പനികളും വില വർധിപ്പിക്കാൻ ആണ് തീരുമാനം.