ഇലക്ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലേക്ക് ആഘോഷമായി കടന്നുവന്നിരിക്കുകയാണ് ഹോണ്ട ആക്‌ടിവ ഇവി. ഓലയും ഏഥറും ടിവിഎസും ഹീറോയും ബജാജുമെല്ലാം ഇതിനോടകം കളംനിറഞ്ഞ സെഗ്മെന്റ് തൂക്കാൻ ഇതിലും നല്ലൊരു മോഡൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് ഇല്ലെന്ന് കൃത്യമായി അറിയാം. നീണ്ടനാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ആക്‌ടിവയുടെ വൈദ്യുത പതിപ്പ് അടുത്തിടെ രാജ്യത്തിനായി സമർപ്പിച്ചിരുന്നുവെങ്കിലും വില വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ 2025 ഓട്ടോ എക്സ്പോയിൽ വൈദ്യുതീകരിച്ച ആക്‌ടിവയുടെ (Honda Activa EV) വില പ്രഖ്യാപിച്ച് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ഹോണ്ട.
1.17 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് ഹോണ്ട ആക്‌ടിവ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ സൗജന്യ സാസ് സേവനങ്ങൾ ലഭിക്കുന്ന ഉയർന്ന വിലയുള്ള ആക്‌ടിവ ഇ റോഡ്‌സിങ്ക് (RoadSync) ഡ്യുവോ എന്നൊരു വേരിയന്റും കമ്പനി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ലോഞ്ച് ചെയ്‌തിട്ടുണ്ട്. ഇതിന് 1.52 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
Home Automotive വൈദ്യുതീകരിച്ച ആക്‌ടിവയുടെ വില പ്രഖ്യാപിച്ച് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ഹോണ്ട