ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ നിരവധി പുതിയ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിൽ യമഹയുടെ ഇലക്‌ട്രിക് സ്‌കൂട്ടറും ഉണ്ടായിരിക്കും. ഏപ്രിൽ 11 -ന് നിർമ്മാതാക്കൾ ഇത് പുറത്തിറക്കുമെന്നാണ് സൂചന. യമഹ ഇന്ത്യ തങ്ങളുടെ ഡീലർമാർക്ക് ഒരു ബ്ലോക്ക് യുവർ ഡേറ്റ് ഇൻവൈറ്റ് ഇതിനോടകം അയച്ചിട്ടുണ്ട്.
ഇ01 എന്ന നെയിംപ്ലേറ്റ് യമഹ ഇന്ത്യയിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ഇസി05 എന്ന പേരും കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ഇതിനകം തായ്വാനിൽ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ യമഹയുടെ ആദ്യ ഇവി മാക്‌സി സ്‌റ്റൈൽ സ്‌കൂട്ടറായിരിക്കും. ഇത് ഒരു പ്രീമിയം ഉൽപ്പന്നമായിരിക്കും. മറ്റ് പല ഇവി നിർമ്മാതാക്കളെ പോലെ, യമഹയ്ക്ക് ഒന്നിലധികം ഓണർഷിപ്പ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ കഴിയും. ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണയുള്ള സബ്സ്‌ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള പ്ലാൻ ഇതിലൊന്നായിരിക്കും.