ഫോക്സ് വാഗൺ പോളോ ഇന്ത്യൻ വിപണിയിൽ നിന്നും പിന്മാറുന്നു

Advertisement

ന്യൂഡൽഹി: ജർമൻ നിർമാതാക്കളായ ഫോക്സ് വാഗണിൽ നിന്നുള്ള ജനപ്രിയ മോഡലാണ് പോളോ. 2010ൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഫോക്സ് വാഗൺ പോളോ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.

ആദ്യകാലത്ത് വലിയ സ്വീകാര്യത ഈ മോഡലിന് ലഭിച്ചിരുന്നില്ല. എന്നാൽ പിന്നിട് ഓരോ അപ്ഡേറ്റിനും പിന്നാലെ വാഹനം കൂടുതൽ ജനപ്രിയമാകുകയായിരുന്നു. പോളോയുടെ ജിടി പതിപ്പിനായിരുന്നു ആവശ്യക്കാർ ഏറെയും. ഇപ്പോൾ ഒരു പതിറ്റാണ്ട് നീണ്ട യാത്രയ്ക്കൊടുവിൽ ഇന്ത്യൻ വിപണിയിൽ നിന്നും പോളോ പിന്മാറുന്നതായാണ് റിപ്പോർട്ടുകൾ. പോളോയുടെ പ്രവർത്തന കാലയളവിൽ 2.5 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചുവെന്ന് കമ്പനി വ്യക്തമാക്കി. മോഡലിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പോ, മറ്റൊരു പതിപ്പോ ഇനി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തില്ലെന്ന് കമ്പനി വ്യക്തമാക്കി.

ഒരു ദശാബ്ദത്തിനിടയിൽ ഫോക്സ് വാഗൺ 10 എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ഒരേയൊരു കാർ പോളോ ആയിരുന്നു. ഒരു ജോടി ടർബോ എഞ്ചിനുകൾ പവറിന്റെയും പ്രകടനത്തിന്റെയും ഒരു അധിക വശം പായ്ക്ക് ചെയ്യുകയും ആ എഞ്ചിൻ ഓപ്ഷനുകളിൽ കാറിനെ കൂടുതൽ യുവത്വമുള്ളതാക്കുകയും ചെയ്തു. ഫോക്സ് വാഗൺ പെട്രോൾ ആന്റ് ഡീസൽ വാങ്ങുന്നവർക്ക് ടിഎസ്‌ഐ ആന്റ് ടിഡിഐ എഞ്ചിനുകൾ വാഗ്ദാനം ചെയ്തു. പോളോ റോഡിൽ മികച്ച പെർഫോമെൻസ് വാഗ്ദാനം ചെയ്തിരുന്നു. വളവുകൾ എത്ര വളച്ചാലും വലിയ നിയന്ത്രണം വാഹനത്തിന് ഉണ്ടായിരുന്നു. മികച്ച ഇന്ധനക്ഷമതയോടെ, ഇന്ത്യൻ വിപണിയിൽ എക്കാലത്തെയും മികച്ച ഹാച്ച്‌ബാക്കുകളിൽ ഒന്നായിരുന്നു പോളോ. കൂടാതെ യൂറോപ്യൻ കാറുകളുടെ സവിശേഷതകളും ഇതിനുണ്ടായിരുന്നു.