പുതിയ ജീപ്പ് മെറിഡിയൻ പ്രീമിയം എസ് യുവി നാളെ ഇന്ത്യയിലെത്തും

Advertisement

ന്യൂഡൽഹി: ജീപ്പ് മെറിഡിയൻ പ്രീമിയം എസ് യുവി നാളെ ഇന്ത്യൻ വിപണിയിൽ എത്തും. പുതിയ മോഡൽ 2022 മെയ് മാസത്തിലായിരിക്കും കമ്പനി വിൽപ്പനയ്ക്ക് സജ്ജമാക്കുക.

അവതരണത്തിന് മുന്നോടിയായി ജീപ്പ് ഡീലർമാർ 50,000 രൂപ ടോക്കൺ തുകയ്ക്ക് എസ് യുവിയുടെ പ്രീ-ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 2022 മെയ് അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് ഡീലർമാർ സൂചന നൽകിയിരിക്കുന്നത്. മെറിഡിയൻ എസ് യുവി 5 സീറ്റർ കോമ്പസിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന പ്രീമിയം ഏഴ് സീറ്റർ മോഡലാണ്. ജീപ്പ് കമാൻഡർ എന്ന് വിളിക്കപ്പെടുന്ന തെക്കേ അമേരിക്കൻ വിപണികളിൽ വാഹനം ഇതിനകം വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്.

ജീപ്പ് മെറിഡിയൻ എസ് യുവി നിർമിക്കുന്നത് എഫ്സിഎയുടെ രഞ്ജൻഗാവ് ഫെസിലിറ്റിയിലാണ്. ഇത് റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്ഷൻ ഹബ്ബായും പ്രവർത്തിക്കുമെന്നാണ് അമേരിക്കൻ സ്‌പോർട്സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള എല്ലാ റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണിയിലേക്കും മെറിഡിയൻ കയറ്റുമതി ചെയ്യും. പുതിയ ജീപ്പ് മെറിഡിയന് ഏകദേശം 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.