ആഗോളതലത്തിൽ രൂക്ഷമായി ചിപ്പുകളുടെ ക്ഷാമം. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാം പഴയതുപോലെ ആയെങ്കിലും വിപണി തിരിച്ചു പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാഹന കമ്പനികൾ.
ഓർഡറുകൾ ഉണ്ടെങ്കിലും കൃത്യസമയത്ത് വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനിക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. റഷ്യ-യുക്രൈൻ പ്രതിസന്ധി വാഹന നിർമ്മാണത്തിന് ആവശ്യമായ മറ്റ് അനുബന്ധ ഘടകങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നതിനും വാഹനങ്ങളുടെ കാത്തിരിപ്പ് സമയവും കൂട്ടുന്നതിനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റാ, മാരുതി തുടങ്ങിയ എല്ലാ പ്രമുഖ കമ്പനികളെയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. തായ്‌വാൻ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ചിപ്പുകളുടെ പ്രധാന വിതരണക്കാർ. കോവിഡിന്റെ ആരംഭ ഘട്ടത്തിൽ ചിപ്പ് ഉൽപാദന രംഗത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ, വിപണി സജീവമായതിനുശേഷവും ഇതേ പ്രതിസന്ധി തുടരുകയാണ്.