പുത്തന്‍ എയര്‍ബാഗ് നിയമങ്ങള്‍ ചെറുകാര്‍ വിപണിയെ ബാധിച്ചെന്ന് മാരുതി

Advertisement

ന്യൂഡല്‍ഹി: കാറുകളില്‍ നിര്‍ബന്ധമായും ആറ് എയര്‍ബാഗുകള്‍ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യം. മാരുതി സുസുക്കിയാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത

ഇതിനകം തന്നെ വലിയ വെല്ലുവിളികള്‍ നേരിടുന്ന ചെറുകാര്‍ വിപണിക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് മാരുതി ചൂണ്ടിക്കാട്ടുന്നത്. വാഹനമേഖലയിലെ തൊഴിലുകളെയും ഇത് സാരമായി ബാധിക്കും. ഇതുകാറുകളുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് സൃഷ്ടിക്കുക. ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഇത് മൂലം തങ്ങളുടെ നാലുചക്ര വാഹന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സാധിക്കാതെ വരുമെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ എയര്‍ ബാഗുകള്‍ വേണ്ടി വരുന്നതോടെ നിര്‍മ്മാണ ചെലവും വര്‍ദ്ധിക്കും. അതിന് ആനുപാതികമായി വിലയിലും വര്‍ദ്ധന വരുത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്നും ചൂണ്ടിക്കാട്ടുന്നു.