കാര്‍ വിപണിയില്‍ വന്‍ മുന്നേറ്റം

Advertisement

കൊച്ചി: വാഹനനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയിലും വില്‍പ്പനയില്‍ വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചതാണ് ഇതിന് കാരണമെന്നും കാര്‍ കമ്പനികള്‍ പറയുന്നു.

ചിപ്പ് ക്ഷാമം കാരണം വാഹനം കയ്യില്‍ കിട്ടാന്‍ ഉപയോക്താവ് മാസങ്ങളോളം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. എന്നിട്ടും കമ്പനികള്‍ക്ക് നിത്യേന മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്.