എസ് യുവി നിര്മ്മാണത്തിന് സുസുക്കിയും ടൊയോട്ടയും കൈകോര്‍ക്കുന്നു

Advertisement

മുംബൈ: പുത്തന്‍ എസ് യുവി നിര്‍മ്മാണത്തിന് മാതൃകമ്പനിയായ സുസുക്കി ടൊയോട്ടയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പുത്തന്‍ എസ് യുവി നിര്‍മ്മാണം ആരംഭിച്ച് കഴിഞ്ഞതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ആഫ്രിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് പുതിയ വാഹനം കയറ്റി അയക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇരുകമ്പനികളും ആഗോളതലത്തില്‍ രണ്ട് കമ്പനികളുടെയും വാഹനങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നുണ്ട്. 2017ല്‍ ഇരുകമ്പനികളും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പു വച്ചിരുന്നു.