മുംബൈ: ആമസോണിന്റെ ഓഹരികള്‍ വാങ്ങുന്നത് ഭാവിയില്‍ ഏറെ ഗുണ ചെയ്യുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രവചനം. നിരവധി മേഖലകളില്‍ കമ്പനി നിക്ഷേപത്തിന് ഒരുങ്ങുന്നതിനാല്‍ ഇവരുടെ വിപണി മൂല്യത്തില്‍ 119.37ശതമാനം വരെ വര്‍ദ്ധിക്കുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
വന്‍കിട കമ്പനികളുടെ ഓഹരികള്‍ ദീര്‍ഘകാലത്തേക്ക് വാങ്ങുന്നത് ഏറെ ഗുണകരമാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ എല്ലാ കമ്പനികളുടെയും ഓഹരികള്‍ ഒരേ പോലെ ആകില്ല നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കിത്തരിക. എന്നാല്‍ ഒരിക്കല്‍ നിങ്ങള്‍ക്കിതിന്റെ കാര്യം മനസിലാക്കാനായാല്‍ പിന്നെ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തിക്കൊണ്ടേ ഇരിക്കും.
അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ 450 ശതമാനം മൂല്യവര്‍ദ്ധനവാണ് ആമസോണിന്റെ ഓഹരികളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇവരുടെ മൂല്യത്തില്‍ 2,220 ശതമാനം വര്‍ദ്ധനയുണ്ടായി.
ഓണ്‍ലൈന്‍ വ്യാപാരമേഖലയിലുമ്ടായ ഉണര്‍വ് കമ്പനിയുടെ ഓഹരികളില്‍ പ്രതിഫലിച്ചു. ഇപ്പോള്‍ കമ്പനിക്ക് ഏകദേശം ഒരു ലക്ഷം കോടി യൂറോയുടെ ആസ്തിയാണ് ഉള്ളത്. ഫെയ്‌സ് ബുക്ക്, നെറ്റ്ഫ്‌ളിക്‌സ്, ആല്‍ഫബെറ്റ് തുടങ്ങി സിലിക്കണ്‍ വാലിയിലെ വന്‍ വിജയങ്ങള്‍ കൊയ്ത കമ്പനിയെ പോലെ ഇതിന്റെയും സ്ഥാപകന്‍ തന്നെയാണ് കമ്പനിയെ വളര്‍ത്തിയെടുത്തത്. ജെഫ് ബെസോസിന് തന്നെയാണ് കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തവും ഉള്ളത്. 12ശതമാനം ഓഹരികളും ഇദ്ദേഹത്തിന്റേതാണ്.
നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നനാകാന്‍ ബെസോസിനായില്ല. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹം ലോകത്തിന് മൂലധനം പകുത്ത് നല്‍കുന്ന ആളായി മാറുകയാണ്. അതായത് ഭാവിയിലുണ്ടാകുന്ന അവസരങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ അദ്ദേഹം കമ്പനിയെ പ്രാപ്തമാക്കി മുന്നേറുന്നുവെന്ന് അര്‍ത്ഥം.
വ്യത്യസ്തങ്ങളായ നിരവധി മേഖലകളില്‍ കമ്പനി കൈവച്ചിട്ടുണ്ട്. പുസ്തക വില്‍പ്പന മുതല്‍ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അടക്കമുള്ളവ ഇവര്‍ വിതരണം ചെയ്യുന്നു. 2017ല്‍ വാള്‍സ്ട്രീറ്റില്‍ കൂറ്റന്‍ ജൈവ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിച്ച് ഞെട്ടിച്ച് കൊണ്ടായിരുന്നു തങ്ങളുടെ ജൈത്രയാത്രയ്ക്ക് കമ്പനി തുടക്കമിട്ടത്. 1340 കോടി യൂറോ ചെലവിട്ടായിരുന്നു ഈ ഭീമന്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിച്ചത്.
ഇപ്പോള്‍ ബാങ്കിംഗ് രംഗത്തേക്ക് അടക്കം ചുവട് വയ്ക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നുണ്ട്.
ഇന്റര്‍നെറ്റില്‍ ലഭ്യമായ ഏറ്റവും വലിയ വിപണിയാണ് ആമസോണ്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. 20 ലക്ഷം കോടി ഡോളറിന്റെ ഇടപാടുകളാണ് ഇത് വഴി നടക്കുന്നത്. കമ്പനിയുടെ മറ്റൊരു വിഭാഗമായ ആമസോണ്‍ ക്ലൗഡ് സര്‍വീസിന്റെ ഇടപാടുകള്‍ ഒരു ലക്ഷം കോടി ഡോളറിന്റേതാണ്.
കമ്പനി അവരുടെ ഇടപാടുകളുടെ മുപ്പത് ശതമാനം മാത്രമാണ് പരസ്യങ്ങള്‍ക്കായി ചെലവിടുന്നത്. തങ്ങളുടെ എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കിയാണ് കമ്പനി മുന്നേറുന്നത്. അമേരിക്കയുടെ ഇ കൊമേഴ്‌സ് മേഖലയിലെ നാല്‍പ്പത് ശതമാനവും കയ്യടിക്കിയിരിക്കുന്നത് ആമസോണാണ്. വ്യത്യസ്തയ്‌ക്കൊപ്പം വിലക്കുറവും ആണ് ഇവരുടെ മുഖമുദ്ര. അത് കൊണ്ട് തന്നെ ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കുന്നുമില്ല
കമ്പനി നാല്‍പ്പത് ശതമാനത്തോളം ലാഭം കൊയ്യുന്നു. ആമസോണിന്റെ ഓഹരികളില്‍ വലിയ വളര്‍ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2024 നവംബറോടെ കമ്പനി2,398 യൂറോയിലെത്തും ഓഹരി മൂല്യമെന്നും വിലയിരുത്തുന്നു. അതായത് ഇപ്പോള്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് ഭാവിയില്‍ 119 .37ശതമാനം ലാഭമുണ്ടാക്കാനാകും. 2024 നവംബര്‍ മധ്യത്തോടെ ആമസോണിന്റെ ഓഹരി വില 10,720പൗണ്ടിലെത്തുമെന്നും വിലയിരുത്തലുണ്ട.
ഏതായാലും ആമസോണിനെ പോലെ ഇത്രയും നേട്ടങ്ങള്‍ സമ്മാനിക്കാനാകുന്ന മറ്റൊരു കമ്പനിയുടെയും ഓഹരികള്‍ ഇല്ലെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ പറയുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഓഹരികളില്‍ നിര്‍ണായക വര്‍ദ്ധന ഉണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.