ഉയർന്ന നിലയിൽ നിന്ന് സ്വർണ വില ശനിയാഴ്ച താഴ്ന്നു

Advertisement

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്.

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,225 രൂപയും പവന് 41,800 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഗ്രാമിന് 5,235 രൂപയിലും പവന് 41,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 5,200 രൂപയിലും പവന് 41,600 രൂപയിലുമാണ് അതിനു മുമ്പ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഗ്രാമിന് ഈ മാസം രണ്ടിന് രേഖപ്പെടുത്തിയ 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.