ആപ്പിള്‍ സ്റ്റോറിന്റെ മുന്നില്‍ നീണ്ട ക്യൂ കാരണം ഇതാണ്…..

Advertisement

ന്യൂഡല്‍ഹി: ആപ്പിള്‍ സ്റ്റോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് ഉദ്ഘാടനം ചെയ്തത്. ആപ്പിള്‍ സ്റ്റോറിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കഴിഞ്ഞദിവസം മുംബൈയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഡല്‍ഹി സാകേത് സെലക്ട് സിറ്റിവാക്ക് മാളിലാണ് പുതിയ ഷോറൂം. ഉദ്ഘാടന ദിവസം തന്നെ കടയുടെ മുന്നില്‍ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഷോറൂമിനെത്തിയവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ടിം കുക്ക് തയ്യാറായി. മുംബൈയിലെ ഷോറൂമിനേക്കാള്‍ ചെറുതാണ് ഡല്‍ഹിയിലെ ഷോറൂം. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് രാജ്യത്തെ ആദ്യത്തെ ആപ്പിള്‍ സ്റ്റോര്‍.

Advertisement