ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി എം.ജി. കോമറ്റ് എത്തുന്നു

Advertisement

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയുമായി എം.ജി. കോമറ്റ് ഇ.വി. എം.ജി. മോട്ടോഴ്സിന്റെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായി വിവിധ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളില്‍ ഇന്ത്യയില്‍ എത്തുന്ന കോമറ്റ് ഇ.വിക്ക് 7.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില. ഏറ്റവും വലിപ്പം കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന സവിശേഷതയോടെയാണ് കോമറ്റ് ഇ.വി. എത്തിയിരിക്കുന്നത്.
പ്രധാനമായും നഗരപ്രദേശങ്ങളിലെ യാത്ര ലക്ഷമാക്കി എത്തിയിട്ടുള്ള വാഹനമാണ് കോമറ്റ് ഇ.വിയെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വലിപ്പക്കുറവ് തന്നെയാണ് എം.ജി. കോമറ്റ് ഇ.വിയുടെ സവിശേഷത. 2974 എം.എം. നീളവും 1505 എം.എം. വീതിയും 1640 എം.എം. ഉയരവും 2010 എം.എം. വീല്‍ബേസുമായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറ്റവും മികച്ചതും വിശാലമായതുമായി അകത്തളവുമായാണ് ഈ വാഹനം ഒരുങ്ങിയിരുന്നു. എം.ജി. വാഹനങ്ങളുടെ മുഖമുദ്രയായ കണക്ടഡ് ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും ഈ കുഞ്ഞന്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് യാത്ര ചെലവിനായി വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരുന്നുള്ളൂവെന്നാണ് ഈ വാഹനത്തിന്റെ സവിശേഷതയായി എം.ജി. മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.

Advertisement