ഒല സ്‌കൂട്ടറിനൊപ്പം ചാര്‍ജര്‍ വാങ്ങിയവര്‍ക്ക് അതിന്റെ തുക തിരികെ നല്‍കുമെന്ന് കമ്പനി. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപടിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ മടക്കി നല്‍കുന്ന തുകയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക് വാഹന രംഗത്ത് ഇതിന് മുന്‍പ് കാണാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ചാര്‍ജറിന് ഈടാക്കുന്ന വില സംബന്ധിച്ചും മറ്റും ചില തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ചാര്‍ജറിന് ഈടാക്കിയ പണം തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.