കൊച്ചി: കുത്തനെ ഇടിഞ്ഞു സംസ്ഥാനത്തെ സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,390 രൂപയിലും പവന് 43,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. സെപ്റ്റംബർ 13,14 തീയതികളിലും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇടിഞ്ഞത്. രാജ്യാന്തര വിപണിയിൽ ഡോളറിന്റെയും, ബോണ്ട് യീൽഡിന്റെയും ശക്തമായ മുന്നേറ്റം സ്വർണ വിലയെ ഏഷ്യൻ വിപണിയുടെ വ്യാപാരസമയത്ത് ഇന്ന് വീണ്ടും താഴേക്കിറക്കി. രാജ്യാന്തര സ്വർണവില 1914 ഡോളറിലാണ് തുടരുന്നത്.