ഇന്ത്യയില്‍ ഐഫോണിന് വിലകുറച്ച് ആപ്പിള്‍

Advertisement

ഇന്ത്യയില്‍ ഐഫോണിന് വിലകുറച്ച് ആപ്പിള്‍. സെപ്റ്റംബറില്‍ പുതിയ മോഡലുകള്‍ വരാനിരിക്കെയാണ് വിലക്കുറവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 5 ശതമാനം കുറച്ചതിന് പിന്നാലെയാണ് വിലക്കുറവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
6700 രൂപയുടെ വിലക്കുറവാണ് ഐഫോണ്‍ 15 പ്രോയ്ക്ക്. 1,34,900 രൂപ വിലയുള്ള ഐഫോണ്‍ 15 പ്രോ ഇനി മുതല്‍ 1,28,200 രൂപയ്ക്ക് ലഭിക്കും. കൂടാതെ 1,59,900 രൂപയുടെ ഐഫോണ്‍ പ്രോ മാക്സ് 1,51,700 രൂപയ്ക്കാണ് ലഭ്യമാകും. 15 പ്രോ മാക്സിന് 8200 രൂപയുടെ കുറവുണ്ട്. ഇതിനു പുറമേ ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ക്ക് 300 രൂപ വീതം കുറച്ചിട്ടുണ്ട്.

Advertisement