സ്വര്‍ണ നികുതിയില്‍ യുഎഇ നടപ്പാക്കിയമാറ്റം കേരളത്തില്‍ പ്രതിഫലിക്കുമോ,വിലകുറയുമോ

Advertisement

ദുബായ്. സ്വര്‍ണത്തിന്റെ രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കുള്ള മൂല്യ വര്‍ധിത നികുതി (വാറ്റ്) യില്‍ ചില മാറ്റങ്ങള്‍ വരുത്തി യുഎഇ. റിവേഴ്സ് ചാര്‍ജ് മെക്കാനിസം സ്വര്‍ണം, വജ്രം എന്നിവയില്‍ കൂടി കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. പുതിയ മാറ്റം പ്രകാരം വാറ്റ് ശേഖരിക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സ്വര്‍ണത്തിന്റെ വിതരണക്കാര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

വിതരണക്കാരില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ഇനി മുതല്‍ വാറ്റ് കണക്കാക്കി പ്രഖ്യാപിക്കുന്നതിനുള്ള ചുമതല. രജിസ്റ്റര്‍ ചെയ്ത വിതരണക്കാരില്‍ നിന്ന് വാങ്ങുന്നവര്‍ സ്വര്‍ണത്തിന്റെ വാറ്റ് അവരുടെ വാറ്റ് റിട്ടേണിനൊപ്പം രേഖപ്പെടുത്തണം. അതായത്, വന്‍കിട വ്യാപാരികളില്‍ നിന്ന്

സ്വര്‍ണം ഉള്‍പ്പെടെയുള്ള മൂല്യമേറിയ ലോഹങ്ങള്‍, വജ്രം ഉള്‍പ്പെടെയുള്ള മൂല്യമേറിയ കല്ലുകള്‍, ഇവ രണ്ടും ഉപയോഗിച്ചുള്ള ആഭരണങ്ങള്‍ എന്നിവയ്ക്കെല്ലാമാണ് റിവേഴ്സ് ചാര്‍ജ് മെക്കാനിസം നടപ്പാക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. വ്യാപാരികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു

രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കിടയിലെ വാറ്റുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റങ്ങള്‍. അതുകൊണ്ടുതന്നെ ആഭരണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ മാറ്റത്തില്‍ ആശങ്ക വേണ്ട. യുഎഇയില്‍ അഞ്ച് ശതമാനമാണ് വാറ്റ്. എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിലെ നിക്ഷേപത്തിന് വാറ്റ് ഒടുക്കേണ്ടതില്ല. യുഎഇ മാര്‍ക്കറ്റിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇളവ്.