ആമസോണിനെതിരെ ​ഗുരുതര ആരോപണവുമായി ബി​ഗ്ബസാർ

Advertisement

ന്യൂഡൽഹി: 1400 കോടിക്കു വേണ്ടി ആമസോൺ 26,000 കോടിയുടെ കമ്പനിയെ തകർത്തെന്നു ബിഗ് ബസാർ. ആമസോൺ തങ്ങളെ നശിപ്പിക്കാൻ ആഗ്രഹിച്ചു, അതിലവർ വിജയിച്ചുവെന്നാണ് ബിഗ് ബസാർ ഉടമകളായ ഫ്യൂച്ചർ റീട്ടെയ്ൽ ഇന്നു സുപ്രീം കോടതിയിൽ പറഞ്ഞത്.

ആമസോൺ ഇൻകോർപ്പറും ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡും (എഫ്‌ആർഎൽ) കോടതിക്കു പുറത്ത് ഒത്തുതീർപ്പിലെത്താൻ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) കഴിഞ്ഞ മാസം പണം നൽകാതെ കിഷോർ ബിയാനി നയിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പിൻറെ നൂറുകണക്കിന് സ്റ്റോറുകൾ ഏറ്റെടുത്തു.

ബിഗ് ബസാർ സ്റ്റോറുകളുടെ വാടകക്കുടിശിക 4,800 കോടി രൂപയായി ഉയർന്നതോടെയാണിത്. ഫ്യൂച്ചർ റീട്ടെയ്ൽസും റിലയൻസും തമ്മിൽ നടത്താനിരുന്ന കൈമാറ്റത്തെ ഫ്യൂച്ചറിൻറെ വ്യാപാര പങ്കാളിയായിരുന്ന ആമസോൺ എതിർത്തതോടെയാണ് ഫ്യൂച്ചർ ഗ്രൂപ്പ് പ്രതിസന്ധിയിൽ ആയത്.