ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിൻറെ പുതിയ ബിസിനസ് മൂല്യത്തിൽ 33 ശതമാനം വർധനവ്

Advertisement

കൊച്ചി: പുതിയ ബിസിനസ് മൂല്യത്തിൻറെ കാര്യത്തിൽ 33 ശതമാനം വാർഷിക വളർച്ച ഉൾപ്പെടെയുള്ള നേട്ടങ്ങളുമായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് 2022 സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ച വെച്ചു.

21.63 ബില്യൺ രൂപയുടെ പുതിയ ബിസിനസ് നേടിയ കമ്പനി പുതിയ പരിരക്ഷാ തുകകളുടെ കാര്യത്തിൽ 25 ശതമാനവും വാർഷിക പ്രീമിയത്തിൻറെ കാര്യത്തിൽ 20 ശതമാനവും വർധനവു കൈവരിച്ചു. 2022 സാമ്പത്തിക വർഷം ആനുവിറ്റി, പരിരക്ഷാ പദ്ധതികളുടെ പ്രീമിയം യഥാക്രമം 29 ശതമാനവും 35 ശതമാനവും വാർഷിക വളർച്ചയാണു കൈവരിച്ചത്.

2022 സാമ്പത്തിക വർഷം 7,731.46 ബില്യൺ രൂപയുടെ പുതിയ പരിരക്ഷകളുടെ ബിസിനസ് നേടിയ കമ്പനി സ്വകാര്യ മേഖലയിലെ ഇൻഷുറൻസ് കമ്പനികളുടെ നേതൃ സ്ഥാനത്തും എത്തി.കോവിഡ് മൂന്നാം തരംഗം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഉൽപാദന ക്ഷമതയെ ബാധിച്ചു എങ്കിലും കമ്പനി മികച്ച പ്രകടനമാണു കാഴ്ച വെച്ചതെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എൻ എസ് കണ്ണൻ ചൂണ്ടിക്കാട്ടി. കമ്പനി പ്രവർത്തനമാരംഭിച്ചതിനു ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാന വിൽപനയാണ് മാർച്ച്‌ മാസത്തിൽ ദൃശ്യമായതെന്നും അദ്ദേഹം പറഞ്ഞു