ന്യൂഡൽഹി: ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 696 ഒഴിവുകൾ.
(594 സ്ഥിരം ഒഴിവുകളും 102 കരാർ ഒഴിവുകളും). തസ്തിക, സ്ഥിരം ഒഴിവുകൾ: ഇക്കണോമിക്‌സ്-2, സ്റ്റാറ്റിസ്റ്റിഷ്യൻ- 2, റിസ്‌ക് മാനേജർ- 2, ക്രഡിറ്റ് അനലിസ്റ്റ്- 53, ക്രഡിറ്റ് ഓഫീസേഴ്‌സ്-484, ടെക്‌നിക്കൽ അപ്രൈസൽ-9, ഐടി ഓഫീസർ (ഡാറ്റാ സെന്റർ)- 42.
കരാർ നിയമനം: മാനേജർ ഐടി- 21, സീനിയർ മാനേജർ ഐടി-23, മാനേജർ ഐടി ഡാറ്റാ സെന്റർ-6, സീനിയർ മാനേജർ ഐടി ഡാറ്റാ സെന്റർ-6, സീനിയർ മാനേജർ (നെറ്റ്‌വർക്ക് സെക്യൂരിറ്റി)- 5, സീനിയർ മാനേജർ (നെറ്റ് വർക്ക് കട്ടിങ് ആന്റ് സ്വിച്ചിങ് സ്‌പെഷ്യലിസ്റ്റ്‌സ്-10, മാനേജർ എൻഡ് പോയിന്റ് സെക്യൂരിറ്റി- 3, മാനേജർ ഡാറ്റാ സെന്റർ (സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ- 6, മാനേജർ (ഡാറ്റാ സെന്റർ)ക്ലൗഡ് വെർച്ച്‌വലൈസേഷൻ-3, മാനേജർ ഡാറ്റാ സെന്റർ സ്റ്റോറേജ് ആന്റ് ബാക്ക്‌അപ് ടെക്‌നോളജീസ്- 3, മാനേജർ ഡാറ്റാ സെന്റർ നെറ്റ്‌വർക്ക് വെർച്വലൈസേഷൻ ഓൺ എസ്ഡിഎൻ സിസോ എസിഐ- 4, മാനേജർ ഡാറ്റാ ബേസ് എക്‌സ്‌പേർട്ട്- 5, മാനേജർ ടെക്‌നോളജി ആർക്കിടെക്‌ട്-2, മാനേജർ ആപ്ലിക്കേഷൻ ആർക്കിടെക്‌ട്-2.
പ്രവൃത്തി പരിചയം ഉൾപ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.bankofindia.co.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് 175 രൂപ. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് 175 രൂപ. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി മേയ് 10 വരെ സമർപ്പിക്കാവുന്നതാണ്. സെലക്ഷൻ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 175000 രൂപ മുതൽ 218000 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.