ചവറ: അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് എംഎഫ്എ ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടിയ ശ്രുതി വി പിള്ള. വടുതല ശ്രുതി ലയ – എ സ്പേസ് ഫോര്‍ ക്ലാസിക്കന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിന്റെ ഡയറക്ടറാണ്. ചവറ കോട്ടയ്ക്കകം ശ്രുതിലയത്തില്‍ ഉദയലക്ഷ്മിയുടെയും പരേതനായ വിക്രമന് പിള്ളയുടെയും മകളാണ്. പന്മന വടുതല ചൈത്രത്തില്‍ വിശാഖ് വി കുമാറാണ് ഭര്‍ത്താവ്. മൂന്നാം വയസില്‍ അമ്മയുടെ ശിക്ഷണത്തില്‍ നൃത്ത പഠനം തുടങ്ങിയ ശ്രുതി, സ്കൂള്‍, സര്‍വകലാശാല കലോത്സവങ്ങളില്‍ നിരവധി തവണ കലാതിലകപട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.