ന്യൂഡൽഹി.. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയാ യുള്ള എന്‍സിസി യുടെ എയർ ഫോഴ്സ് വിങ്ങ് ജൂനിയർ ഡിവിഷൻ ബെസ്റ്റ് കേഡറ്റ് മൽസരത്തിൽ മലയാളിയായ മാധവ് വി.നായർക്ക് മൂന്നാം സ്ഥാനം.തിരുവനന്തപുരം ലയോള സകൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഒരു മാസമായി ന്യൂഡൽഹി റിപ്പബ്ലിക് ക്യാമ്പിലെവിവിധ മൽസരങ്ങൾക്ക് ഒടുവിലാണ് ഫലപ്രഖ്യാപനം. മദ്ധ്യപ്രദേശ് ഡയറക്ട്രേറ്റിൽ നിന്നുള്ള ഖുഷിമ ഹവറിന് ഒന്നാം സ്ഥാനവും തമിഴ്നാട് ഡയറക്ടറേറ്റിൽ നിന്നുള്ള കെവിൻ.കെ.റാ ഥോഡിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ക്യാമ്പിൽ ജനറൽ നോളജ്, ഗ്രൂപ്പ് ഡിസ്കഷൻ, ഫയറിംഗ്, പരേഡ്, ഇൻ്റർവ്യൂ ,എന്നിവയിൽ പല ഘട്ടങ്ങളായുള്ള മൽസരങ്ങൾക്കൊടുവിലാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയി കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അത്താഴ വിരുന്നിനും അവസരം ലഭിക്കും. കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റിൽ നിന്നുള്ള ബെസ്റ്റ് കേഡറ്റായാണ് മാധവ് റിപ്പബ്ലിക് ക്യാമ്പിൽ എത്തിയത്.തിരുവനന്തപുരം ലയോള സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മാധവ്. അടൂർ ബാറിലെ അഭിഭാഷകൻ ശാസ്താംകോട്ട വിജയമന്ദിരത്തില്‍ അഡ്വ.എം. വിജേഷ് കുമാറിൻ്റെയും പത്തനംതിട്ട മൈനർ ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജീനിയറായ ശ്രീലേഖയുടെയും മകനാണ്. പന്തളം പൂവനശ്ശേരിൽ ശ്രീധരം കുടുംബാംഗമാണ്.
ചിത്രം – എന്‍സിസി റിപ്പബ്ലിക് ക്യാമ്പിൽ എയർ ഫോഴ്സ് വിങ് ജൂനിയർ വിഭാഗം ബെസ്റ്റ് കേഡറ്റ് ദേശീയ മൽസരത്തിൽ മൂന്നാം സ്ഥാനം നേടിയ മാധവ്..