ന്യൂഡൽഹി: മെഡിക്കൽ ബിരുദ പ്രവേശനപരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് (നീറ്റ് യു.ജി) രജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിച്ചേക്കും. neet.nta.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. മേയ് ഏഴിനാകും പരീക്ഷ. അംഗീകൃത മെഡിക്കൽ/ഡെന്റൽ/ആയുഷ്, മറ്റ് കോളജുകൾ/ഡീംഡ് സർവകലാശാലകൾ/ഇൻസ്റ്റിറ്റ്യൂട്ടുകൾ (എയിംസ്, ജിപ്മെർ) എന്നിവിടങ്ങളിലെ എം.ബി.ബി.എസ് /ബി.ഡി.എസ്/ബി.എ.എം.എസ്/ബി.എസ്.എം.എസ് /ബി.യു.എം.എസ്/ ബി.എച്ച്.എം.എസ്, മറ്റു ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് യു.ജി നടത്തുന്നത്. കഴിഞ്ഞ വർഷം 17 ലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്.