യുജിസി നെറ്റ്; അവസാന തീയതി ഇന്ന്

Advertisement

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. രജിസ്റ്റര്‍ ചെയ്യാത്തവര്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.inല്‍ കയറി അപേക്ഷിക്കേണ്ടതാണ്. ഇന്ന് രാത്രി 11.50ന് രജിസ്ട്രേഷന്‍ വിന്‍ഡോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എന്‍ടിഎ അറിയിച്ചു.
അപേക്ഷാ ഫീസ് അടയ്ക്കാന്‍ രണ്ടുദിവസം കൂടി സമയമുണ്ട്. ഏപ്രില്‍ 12 വരെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/യുപിഐ എന്നിവ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തിന് 1150 രൂപയും എസ് സി, എസ്ടി വിഭാഗത്തിന് 325 രൂപയുമാണ് ഫീസ്.
മെയ് 13 മുതല്‍ മെയ് 15 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരവും പരീക്ഷാര്‍ഥികള്‍ക്ക് നല്‍കും. എന്‍ടിഎയുടെ വെബ്സൈറ്റില്‍ കയറി യുജിസി നെറ്റ് രജിസ്ട്രേഷന്‍ 2024 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അപേക്ഷിക്കേണ്ടത്.