നിംഹാന്‍സില്‍ എംഎസ് സി, എംപിഎച്ച്‌, എംഫില്‍, പിഎച്ച്‌ഡി, പിഡിഎഫ്, എംഡി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 നകം

Advertisement

ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) 2022-23 വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

പ്രവേശനവിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.nimhans.ac.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മെയ് 10 നകം സമര്‍പ്പിക്കേണ്ടതാണ്.

കോഴ്‌സുകള്‍

  • എംഎസ്‌സി- ബയോസ്റ്റാറ്റിസ്റ്റിക്‌സ്, സൈക്യാട്രിക് നഴ്‌സിംഗ്, ന്യൂറോ സയന്‍സ് നഴ്‌സിംഗ്, യോഗ തെറാപ്പി (മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്)
  • മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എംപിഎച്ച്‌), പിജിഡിപ്ലോമ- ക്ലിനിക്കല്‍ ബയോകെമിസ്ട്രി
  • ഫോലോഷിപ്പ് കോഴ്‌സുകള്‍- ക്ലിനിക്കല്‍ ന്യൂറോ സൈക്കോളജി, കോഗ്നിറ്റിവ് ബിഹേവിയര്‍ തെറാപ്പി, ജറിയാട്രിക് മെന്റല്‍ ഹെല്‍ത്ത് കെയര്‍, ജറിയാട്രിക് മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ്, മെന്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍, സൈക്യാട്രിക് റീഹാബിലിറ്റേഷന്‍, സൈക്കോ സോഷ്യല്‍ കെയര്‍, സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ്.
  • എംഫില്‍- ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്.
  • എംഡി ഇന്‍ ആയുര്‍വേദ മനോവിജ്ഞാന്‍ ഏവം മാനസരോഗ (MD-Ayu)
  • പിഎച്ച്‌ഡി- ബയോഫിസിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ക്ലിനിക്കല്‍ ന്യൂറോസയന്‍സസ്, ക്ലിനിക്കല്‍ സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോഫാര്‍മാക്കോളജി ആന്റ് ടോക്‌സികോളജി, ഹ്യൂമന്‍ ജനിറ്റിക്‌സ്, മെന്റല്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍, ന്യൂറോകെമിസ്ട്രി, ന്യൂറോ ഇമേജിങ് ആന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ന്യൂറോളജി, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍, ന്യൂറോ മൈക്രോബയോളജി, ന്യൂറോ പതോളജി, ന്യൂറോഫിസിയോളജി, ന്യൂറോവയ്‌റോളജി, നഴ്‌സിങ്, സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക്, സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, മെന്റല്‍ ഹെല്‍ത്ത് റീഹാബിലിറ്റേഷന്‍, സ്പീച്ച്‌ പാതോളജി ആന്റ് ഓഡിയോളജി, ഇന്റഗ്രേറ്റീവ് മെഡിസിന്‍, സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് ഇന്‍ ഡിസിസ്റ്റര്‍ മാനേജ്‌മെന്റ്

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്‌സുകള്‍- അഡിക്ഷന്‍ മെഡിസിന്‍, ചൈല്‍ഡ് ആന്റ് അഡൊലസെന്റ് സൈക്യാട്രി, ജറിയാട്രിക് സൈക്യാട്രി, ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, ന്യൂറോഅനസ്‌തേഷ്യാ, ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ ഇന്‍ഫെക്ഷന്‍സ്, ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍, ന്യൂറോപതോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ഇന്റഗ്രേറ്റീവ് സൈക്യാട്രി, ഇന്റര്‍ഗ്രേറ്റീവ് മെന്റല്‍ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്, ഡയ്ഗ്‌നോസ്റ്റിക്‌സ്് ന്യൂറോ ഇമേജിങ്, ഫംഗ്ഷണല്‍ ന്യൂറോ ഇമേജിങ്.

  • പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്‌സസ് ഇന്‍ സൈക്യാട്രി (പൊതുപ്രവേശന പരീക്ഷ), പിഡിഎഫ്-അക്യൂട്ട് കെയര്‍ & എമര്‍ജന്‍സി സൈക്യാട്രി, ക്ലിനിക്കല്‍ ന്യൂറോ സയന്‍സ്, ആന്റ് തെറാപ്പാറ്റിക്‌സ്, കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത്, കണ്‍സള്‍ട്ടേഷന്‍ ലെയ്‌സണ്‍ സൈക്യാട്രി, ഫോറന്‍സിക് സെക്യാട്രി, ന്യൂറോ സെക്യാട്രി, ബ്രെയിന്‍ സ്റ്റിമുലേഷന്‍ ഓഫ് സൈക്യാട്രിക്ക് ഡിസോര്‍ഡര്‍, ഒബ്‌സസീവ് കമ്ബള്‍സീവ് ഡിസോര്‍ഡര്‍, വിമെന്‍സ് മെന്റല്‍ ഹെല്‍ത്ത്, ടെലിസൈക്യാട്രി, സൈക്യാട്രിക് റീഹാബിലിറ്റേഷന്‍.
  • പിഡിഎഫ്-കോഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ്, എപ്പിലെപ്‌സി, മൂവ്‌മെന്റ് ഡിസോര്‍ഡേര്‍സ്, ന്യൂറോ മസ്‌കുലര്‍ ഡിസോര്‍ഡര്‍, സൈക്യാട്രിക് ന്യൂറോളജി, സ്‌ട്രോക്ക്, സിഎന്‍എസ് ഡിസോര്‍ഡേസ്, ന്യൂറോപതി.

കോഴ്‌സുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സീറ്റുകള്‍, സംവരണം, ഫീസ് നിരക്കുകള്‍, ഫെലോഷിപ്പ് തുക ഉള്‍പ്പെടെ സമഗ്ര വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് പിഎച്ച്‌ഡി, എംഫില്‍, എംഎസ്‌സി കോഴ്‌സുകള്‍ക്ക് 500 രൂപയും മറ്റെല്ലാ കോഴ്‌സുകള്‍ക്കും 1000 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.nimhans.ac.in സന്ദര്‍ശിക്കുക.

Advertisement