ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസർച്ച് (നൈസർ) 2022-23 സമ്മർ സെഷനിലേക്കുള്ള പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി- പിഎച്ച്‌ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം.
പിഎച്ച്‌ഡി പ്രോഗ്രാമിൽ ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ് കമ്പ്യൂട്ടർ സയൻസസ്, എർത്ത് ആന്റ് പ്ലാനറ്ററി സയൻസസ്, ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലാണ് ഗവേഷണ പഠനം.
സ്‌കൂൾ ഓഫ് ഫിസിക്കൽ സൻസസാണ് ഇന്റഗ്രേറ്റഡ് എംഎസ്‌സി-പിഎച്ച്‌ഡി പ്രോഗ്രാം നടത്തുന്നത്. പ്രോഗ്രാമുകൾ 2022 ആഗസ്റ്റിലാരംഭിക്കും.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെയുള്ള പ്രവേശന വിജ്ഞാപനം/ഇൻഫർമേഷൻ ബ്രോഷ്യർ www.niser.ac.in ൽ ലഭിക്കും. അപേക്ഷ ഓൺലൈനായി ഏപ്രിൽ 30 വരെ സമർപ്പിക്കാം. അപേക്ഷാ ഫീസോ പ്രവേശന പരീക്ഷാ ഫീസോ ഏർപ്പെടുത്തിയിട്ടില്ല.
പ്രവേശന പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഹാജരാകുന്നവർക്ക് സെക്കന്റ് ക്ലാസ് സ്ലീപ്പർ ക്ലാസ് റെയിൽവേ ഫെയർ ലഭിക്കുന്നതാണ്.