ബെംഗളൂരു: സമർത്ഥരായ പ്ലസ്ടുകാർക്ക് ബെംഗളൂരുവിലെഡോ. ബി.ആർ. അംബേദ്കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് യൂണിവേഴ്‌സിറ്റിയിൽ ഫുൾടൈം റസിഡൻഷ്യൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇക്കണോമിക്‌സ് പ്രോഗ്രാം പഠിക്കാം.
അഞ്ചു വർഷമാണ് പഠന കാലാവധി. 80 സീറ്റുകളുണ്ട്. മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് ഉൾപ്പെടെ മൊത്തം 65 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികൾക്ക് 60 ശതമാനം മാർക്ക് മതി.
ബിരുദക്കാർക്കായി എംഎസ്‌സി ഇക്കണോമിക്‌സ് കോഴ്‌സുമുണ്ട്. സ്‌പെഷ്യലൈസേഷനുകൾ ഇക്കണോമിക്‌സ് (25 സീറ്റ്), ഫിനാ
ൻഷ്യൽ ഇക്കണോമിക്‌സ് (35). രണ്ടു വർഷത്തെ ഫുൾടൈം റസിഡൻഷ്യൽ കോഴ്‌സാണിത്. യോഗ്യത: ബിഎസ്‌സി/ബിഎ (ഓണേഴ്‌സ്)/ഇക്കണോമിക്‌സ്/ബിഎസ്‌സി/ബിഎ ഇക്കണോമിക്‌സ് വിത്ത് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്/ഇക്കണോമെട്രിക്‌സ് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികൾക്ക് 50 ശതമാനം മാർക്ക് മതി.
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി 2022) റാങ്ക് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രവേശനമാഗ്രഹിക്കുന്നവർ സിയുഇടി 2022 ന് അപേക്ഷിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ https://nta.ac.in ൽ ലഭ്യമാണ്.
ഡോ.ബി.ആർ. അംബേദ്കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് യൂണിവേഴ്‌സിറ്റിയുടെ പ്രവേശന വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.base.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫീസ് 600 രൂപ. എസ്‌സി/എസ്ടി/പി
ഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് 300 രൂപ. അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ജൂൺആറു വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങളും പ്രവേശന നടപടികളും ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂലൈ മൂന്നിലേക്ക് മാറ്റി; അപേക്ഷ ഏപ്രിൽ 30 വരെ
കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ജൂലൈ മൂന്നിലേക്ക് മാറ്റി. 2022-23 വർഷത്തെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ ആന്റ് അലൈഡ് കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ഏപ്രിൽ 30 വൈകിട്ട് അഞ്ച് മണിവരെ സ്വീകരിക്കും.
ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ മറക്കരുത്. മറ്റ് രേഖകൾ മേയ് 10 നകം സമർപ്പിച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കും www.cee.kerala.gov.in- സന്ദർശിക്കുക. ഹെൽപ്പ്‌ലൈൻ ഫോൺ: 0471-2525300.