ബ്യൂട്ടി പാർലറിലെ സന്ദർശനം: കാത്തിരിക്കുന്നത് ​ഗുരുതര പ്രശ്നങ്ങൾ

Advertisement

ബ്യൂട്ടിപാർലർ നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു സന്ദർശനമിടമായി മാറിക്കഴിഞ്ഞു. മാസത്തിൽ കുറഞ്ഞത് രണ്ടും മൂന്നും തവണ പോകുന്നകവരാണ് നമ്മൾ ഓരോരുത്തരും.

മുഖത്തിനൊപ്പം മുടിയുടെയും കൈയുടെയും കാലുകളുടെയും സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വളരെ അപകടം നിറഞ്ഞ ഒന്നാണ് ഇതെന്ന് പലർക്കും അറിയില്ല. ബ്യൂട്ടിപാർലറിൽ മസാജ് ചെയ്യുന്നതിനിടെയിൽ പക്ഷാഘാതം വരെ സംഭവിക്കാൻ ഇടയുണ്ട്. അതെ ‘ ബ്യൂട്ടി പാർലർ സ്‌ട്രോക് സിൻഡ്രോം’.

മസാജ് ചെയ്യുമ്പോൾ കഴുത്തിലും തലയിലും ശക്തമായി അമർത്തുന്നത് പതിവുള്ള കാര്യമാണ്. മസാജ് ചെയ്യുന്നതിനിടെയിൽ തലച്ചോറിലെ ഞരമ്പുകൾ ഞെരുക്കപ്പെടുകയും ഇത് രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു.ചിലപ്പോൾ കഴുത്ത് തിരിക്കുകയും തിരുമ്മുകയും ഒക്കെ ചെയ്യുന്നു. ഇതിനിടെയിൽ ചെറിയ രീതിയിലുള്ള പൊട്ടൽ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുമ്പോഴാണ് രക്തചംക്രമണത്തെ ബാധിക്കുന്നത്. രക്തം വിതരണം ചെയ്യുന്ന ഞരമ്പുകളെ ബാധിക്കുന്നത് വഴി പക്ഷാഘാതം സംഭവിക്കാമെന്ന് വിദ​ഗ്ദ്ധർ പറയുന്നു.

അടുത്തിടെ തെലങ്കാന സ്വദേശിനിയായ 50-കാരിയ്‌ക്ക് ഇത്തരത്തിൽ പക്ഷാഘാതം സംഭവിച്ചു. ഇവർ സലൂണിൽ മുടി കഴുകുന്നതിനിടെയിൽ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തലച്ചോറിന്റെ വലത് സെറിബെല്ലത്തിലും കഴുത്തിന്റെ പിൻഭാഗത്തുള്ള പിഐസിഎ എന്ന് പ്രധാന ധമനിയിലും രക്തം കട്ടപ്പിടിച്ചു. തുടർന്ന് പക്ഷഘാതത്തിലേക്ക് നയിച്ചു. ഇവർ ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴുത്തിൽ രണ്ട് പ്രധാന ധമനികൾ ഉണ്ട്, രണ്ട് മുൻഭാഗത്തും രണ്ട് പിന്നിൽ രണ്ടും. പിന്നിലെ ധമനികളെ വെർട്ടെബ്രൽ ധമനികൾ എന്ന് വിളിക്കുന്നു, ഇവ സെർവിക്കൽ വെർട്ടെബ്രയിലൂടെയോ സെർവിക്കൽ അസ്ഥിയിലൂടെയോ കടന്നുപോകുന്നു. ബ്യൂട്ടിപാർലറിൽ മസാജ് പോലുള്ളവ ചെയ്യുമ്പോൾ അല്ലെങ്കിൽ കഴുത്തിൽ കൃത്രിമമായി എന്തെങ്കിലും ചെയ്യുമ്പോൾ ധമനികളിൽ വീക്കം സംഭവിക്കുകയും രക്തം കട്ടപ്പിടിക്കുകയും ചെയ്യുന്നു. ഇത് വഴി തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു. ഇത് പക്ഷാഘാതത്തിലേക്ക് നയിച്ചേക്കാമെന്ന് നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ.ജ്യോതി ബാല ശർമ്മ വ്യക്തമാക്കുന്നു. യുവാക്കളിൽ ഇത്തരം പക്ഷാഘാതങ്ങൾ കാണാറുണ്ടെന്നും പ്രത്യേകിച്ച്‌ പെട്ടെന്ന് ശീലമില്ലാത്ത കഴുത്ത് ചലിപ്പിക്കുന്നവരിലാണ് ഇത്തരം പക്ഷാഘാതം അനുഭവപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement