ഒരു രക്ഷിതാവാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. എത്രയധികം ശ്രദ്ധിച്ചാലും രക്ഷാകർതൃത്വത്തിനിടെ തെറ്റുകൾ വരാം. ശരിയായ രക്ഷാകർതൃത്വത്തിന് നിയമങ്ങളൊന്നുമില്ലെങ്കിലും, കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യുക
ഇത് കുട്ടികളെ സാരമായി ബാധിക്കുന്ന ഒന്നാണ്. അത് അവരുടെ ആത്മവിശ്വാസത്തെ ആഴത്തിൽ ബാധിക്കുന്നു. നിങ്ങളുടെ കുട്ടി പരീക്ഷകളിൽ മാർക്ക് നേടിയില്ലെങ്കിൽ, മറ്റുള്ളവർ അവരെക്കാൾ മികച്ചവരാണെന്ന് അവരോട് നിരന്തരം പറയുന്നത് കൊണ്ട് അവരുടെ ഗ്രേഡുകൾ മാറില്ല. നിങ്ങളുടെ കുട്ടിയെ മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത് മാതാപിതാക്കൾ ചെയ്യുന്ന ഏറ്റവും മോശമായ തെറ്റുകളിൽ ഒന്നാണ്, കാരണം അത് കുട്ടിയുടെ വ്യക്തിത്വത്തിൽ എന്നെന്നേക്കുമായി മുറിവുണ്ടാക്കുകയാണ് ചെയ്യുന്നത്.
കുട്ടികളെ സ്വയം വളരാൻ അനുവദിക്കാതിരിക്കുക
എല്ലായ്പ്പോഴും കുട്ടികളുടെ പിറകെ നടന്ന് വളർത്താൻ സാധിക്കില്ല. പ്രത്യേകിച്ചും അവർ കൗമാരക്കാരാകുമ്പോൾ. പുതിയ വഴികൾ പഠിക്കാനും ജീവിതത്തിൽ വളരാനും അവരെ അനുവദിക്കുക. തങ്ങളെത്തന്നെ നന്നായി അറിയാനും മുതിർന്നവരായി വളരാനും ഇടയ്‌ക്കൊന്ന് വീഴാനും പരീക്ഷിക്കാനും, തെറ്റുകൾ വരുത്താനും, പരാജയപ്പെടാനും, പഠിക്കാനും, തിരഞ്ഞെടുപ്പുകൾ നടത്താനും, ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും അവരെ അനുവദിക്കുക.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അതിരുകൾ
നിങ്ങളുടെ കുട്ടിയുമായി ചങ്ങാത്തം കൂടുന്നതും മികച്ച ബന്ധം വളർത്തിയെടുക്കുക. എന്നിരുന്നാലും, നിങ്ങളാണ് ബോസ് ആണെന്ന് അവരെ അറിയിക്കേണ്ടത് പ്രധാനമാണ്. വീട്ടിൽ ഒരു അധികാര വ്യക്തി ഉണ്ടായിരിക്കുന്നത് അവരുടെ ജീവിതത്തിന് ക്രമവും അച്ചടക്കവും നൽകുന്നു, അവരെ ശരിയായ ദിശയിലേക്ക് ഇത് നയിക്കുന്നു. നിങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങൾ ഒരുപാട് കർക്കശമല്ലെന്നും എന്നാൽ അയഞ്ഞതല്ലന്നും ഉറപ്പാക്കുക.
പരാജയത്തിൽ നിന്ന് എപ്പോഴും രക്ഷിക്കുന്നു
ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കുട്ടിയെ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയേക്കാം, എന്നിരുന്നാലും, പരാജയങ്ങളിൽ നിന്ന് പഠിക്കാൻ അവരെ അനുവദിക്കുക. നിങ്ങൾ അവരെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നത് തുടരുകയാണെങ്കിൽ, മാതാപിതാക്കൾ അവരെ എന്തുതന്നെയായാലും രക്ഷിക്കുമെന്ന തെറ്റായ പ്രതീക്ഷ വളർത്തിയെടുക്കുകയും ചെയ്യുന്നു.
പൂർണത
നിങ്ങളുടെ കുട്ടി വലിയ ലക്ഷ്യങ്ങൾ ലക്ഷ്യമാക്കി എല്ലാ കാര്യങ്ങളിലും മികച്ചവനാകണമെന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങളുടെ പ്രതീക്ഷകൾ വളരെ ഉയരത്തിൽ സെറ്റ് ചെയ്യാതിരിക്കുക. അത് അവരുടെ ആത്മാഭിമാനത്തേയും ആത്മവിശ്വാസത്തേയും ബാധിക്കും. നിങ്ങളുടെ പ്രതീക്ഷകൾ യാഥാർത്ഥ്യമാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കുട്ടികൾ പരാജയപ്പെട്ടാലും, അവയിൽ നിന്നുണ്ടാകുന്ന തിരിച്ചടികൾ അവരെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കും.