ഭക്ഷണകാര്യത്തില്‍ പലര്‍ക്കും പല രീതികളാണ്. ചിലര്‍ ചില ഭക്ഷണം കഴിക്കില്ല എന്നാല്‍ മറ്റ് ചിലര്‍ക്ക് എല്ലാ തരം ഭക്ഷണവും ഇഷ്ടമാണ്. ഇതിലൊന്നാണ് പപ്പായ. പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പപ്പായയുടെ ഓരോ ഭാഗവും ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, ചില ഭക്ഷണത്തോടൊപ്പം പപ്പായ കഴിക്കുന്നത് അപകടകരമാണ്. ആരോഗ്യ വിദഗ്ധര്‍ തന്നെയാണ് ഇത്തരം കോമ്പിനേഷനുകളെ പറ്റി മുന്നറിയിപ്പ് നല്‍കുന്നത്.
പപ്പായയ്ക്കൊപ്പം തൈര്:
ആയുര്‍വേദം അനുസരിച്ച്, പപ്പായയുടെയും തൈരിന്റെയും ഫലങ്ങള്‍ പരസ്പരം വിപരീതമാണ്. പപ്പായയുടെ ഫലം ചൂടും തൈരിന്റെ ഫലം തണുപ്പുമാണ്.
അതുകൊണ്ട് തന്നെ ഇവ രണ്ടും കൂടിച്ചേരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഈ മിശ്രിതം കഴിക്കുന്നത് ജലദോഷം, ചുമ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഒരുമിച്ച് കഴിക്കാതെ ഏകദേശം 1 മണിക്കൂര്‍ ഇടവേളയില്‍ ഇവ കഴിക്കാം.
പപ്പായയ്ക്കൊപ്പം ഓറഞ്ച്:
പപ്പായയും ഓറഞ്ചും പരസ്പരം എതിര്‍വശത്താണ്. പപ്പായയുടെ രുചി മധുരമാണെങ്കില്‍ ഓറഞ്ചിന് പുളിയാണ്. ഈ രണ്ട് പഴങ്ങളും ശരീരത്തില്‍ വ്യത്യസ്ത രീതികളില്‍ പ്രവര്‍ത്തിക്കുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ വയറിളക്കം, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
പപ്പായയ്ക്കൊപ്പം പാല്‍:
പപ്പായയ്ക്കൊപ്പം പാല്‍ കുടിക്കാന്‍ പാടില്ല. മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഇതുവഴി ഉണ്ടായേക്കാം.ഇതുകൂടാതെ, ഈ കോമ്പിനേഷന്‍ വയറുവേദനയും മറ്റും ഉണ്ടാക്കും.കഴിക്കേണ്ടി വന്നാല്‍ രണ്ടും തമ്മില്‍ ഏകദേശം 30 മിനിറ്റ് ഇടവേള വേണം.
പപ്പായയ്ക്കൊപ്പം കയ്പക്ക: പപ്പായക്കൊപ്പം കയ്പ്പക്ക കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. കാരണം ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്ന ജലം പപ്പായയില്‍ സമ്പുഷ്ടമാണ്. മറുവശത്ത്,കയ്പ്പക്ക ശരീരത്തില്‍ നിന്ന് വെള്ളം ആഗിരണം ചെയ്യും. ഈ കോമ്പിനേഷന്‍ മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് കൂടുതല്‍ ദോഷകരമാണ്.
പപ്പായയ്ക്കൊപ്പം നാരങ്ങ:
പപ്പായയ്ക്കൊപ്പം നാരങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പലരും പപ്പായ ഫ്രൂട്ട് ചാറ്റ് ഉണ്ടാക്കി അതില്‍ നാരങ്ങ ഇടാറുണ്ട് ഇത് വളരെ തെറ്റാണ്. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍ ശരീരത്തില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പപ്പായ നല്‍കുമ്പോള്‍ അതില്‍ നാരങ്ങ പിഴിഞ്ഞെടുക്കുന്നത് ഒഴിവാക്കണം.