വാട്‌സ്ആപ്പ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്താൻ വ്യാജന്മാർ. പിങ്ക് വാട്‌സ്ആപ്പ് എന്ന പേരിലാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.
പിങ്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കോട് കൂടിയ സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. അധിക ഫീച്ചറുകളോട് കൂടിയ വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സന്ദേശം. ഇത്തരം കെണിയില്‍ വീണാല്‍ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്തേക്കാം.സാമ്പത്തിക നഷ്ടത്തിന് വരെ ഇത് കാരണമായേക്കാം എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.