ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തി ത്രെഡ്‌സ് ആപ്പ്. പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് മെറ്റ ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈ പുതിയ സാമൂഹ്യ മാദ്ധ്യമ ആപ്പ് ചുരുങ്ങിയ സമയം കൊണ്ട് പിന്തുടര്‍ന്നത് രണ്ട് ബില്യണ്‍ ഉപഭോക്താക്കളാണ്. ട്വിറ്ററിന് തക്ക എതിരാളി എന്ന തരത്തിലാണ് ത്രെഡ്‌സ് ഒരുക്കിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം പൂര്‍ണ്ണമായും ഫോട്ടോ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമായാണ് ഒരുക്കിയിരിക്കുന്നതെങ്കില്‍ ത്രെഡ്‌സ് ടെക്സ്റ്റ് രീതിയിലാണ് മെറ്റ ഒരുക്കിയിരിക്കുന്നത്. എഴുത്തും ലിങ്കും ഷെയര്‍ ചെയ്യാന്‍ കഴിയുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് സന്ദേശം അയക്കാനും ത്രെഡ്‌സിലൂടെ സാധിക്കും. ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് കൊണ്ട് തന്നെ ഈ ആപ്പും കൈകാര്യം ചെയ്യാവുന്നതാണ്. ഇന്‍സ്റ്റഗ്രാമിലുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകളുമായി സംവദിക്കാന്‍ ത്രെഡ്‌സിലൂടെ കഴിയും. നിലവില്‍ ത്രെഡ്‌സ് പരസ്യരഹിതമാണ്.
‘ഒരു ബില്യണില്‍ അധികം ആളുകള്‍ കൈകാര്യം ചെയ്യുന്ന സാമൂഹ്യ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഒരു ആപ്പാണ് ത്രെഡ്‌സ്. ട്വിറ്റര്‍ ഇത്തരം ഒന്ന് നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിന് സാധിച്ചിരുന്നില്ല. പക്ഷെ ഞങ്ങള്‍ക്ക് അതിന് സാധിച്ചു.’- മാര്‍ക്ക് സുക്കര്‍ബര്‍ഗ് ത്രെഡ്‌സില്‍ കുറിച്ചു.