52-കാരിയെ 25-കാരിയായ കല്യാണപ്പെണ്ണാക്കിയ മായാജാലം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജീവിത പ്രാരാബ്ധത്തിനിടെ ഒന്നു മര്യാദയ്ക്ക് മുടി കെട്ടാന്‍ പോലും സമയം കിട്ടാറില്ലെന്ന് തമാശ പറയാറുള്ള ചന്ദ്രികയെന്ന 52കാരിയെ വെറും നാല് മണിക്കൂറുകൊണ്ട് അമ്പരപ്പിക്കുന്ന മേക്കോവറില്‍ പുറത്തിറക്കിയത് കണ്ണൂര്‍ സ്വദേശിയായ ജിന്‍സി രഞ്ജുവാണ്. ജിന്‍സിയുടെ സ്ഥാപനമായ മിയബെല്ല ബ്യൂട്ടികെയറിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച മേക്കോവര്‍ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
”പണി എടുത്തുകൊണ്ടിരിക്കുന്ന ഇടയില്‍ ചേച്ചിയോട് വെറുതെ ഒന്ന് ചോദിച്ചതാ ”പോരുന്നോ എന്റെ കൂടെ ഷോപ്പില്‍ ‘. പിന്നെ കണ്ട ചേച്ചിയുടെ സന്തോഷം ഞങ്ങളെ അതിശയിപ്പിച്ചു. എല്ലാവരുടെയും ഉള്ളിലുണ്ടാവും നടക്കാതെ പോയ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങള്‍- എന്ന കുറിപ്പോടെയാണ് ജിന്‍സി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.