നെത്തോലി വെട്ടിയെടുക്കുക പാടുള്ള കാര്യമാണെന്നാണ് വീട്ടമ്മമാരുടെ പരാതി… എന്നാല്‍ ആ പരാതിക്ക് പരിഹാരമിവിടുണ്ട്….

Advertisement

പലരുടെ ഇഷ്ടപ്പെട്ട മത്സ്യ വിഭവമാണ് നെത്തോലി. കൊഴുവ എന്നും നെത്തോലിയെന്നും ചൂടയെന്നുമൊക്കെ പലനാടുകളില്‍ അറിയപ്പെടുന്ന മീന്‍ ഇന്ന് സുലഭമായി കിട്ടുന്നുണ്ട്. ഇവ മുളകും കുരുമുളകും മസാലയും ചേര്‍ത്ത് എണ്ണയില്‍ വറുത്തുകോരി കറുമുറാന്ന് കഴിക്കണം. ചെറുമീനുകളായതിനാല്‍ നല്ല മൊരിച്ചെടുക്കാം. രുചി ഉണ്ടെങ്കിലും ചെറിയ മീനുകള്‍ വെട്ടിയെടുക്കുക പാടുള്ള കാര്യമാണെന്നാണ് വീട്ടമ്മമാരുടെ പരാതി. ഇനി ആ പരാതി വേണ്ടെന്നാണ് വിഡിയോയിലൂടെ ഒരാള്‍ പറയുന്നത്.
കത്തിയും കത്രികയും ഒന്നും ഇല്ലാതെ കൈകൊണ്ട് ഈസിയായി നെത്തോലി വെട്ടുന്ന വിഡിയോയാണ് ഫിഷര്‍മാന്‍സ് ഡയറി എന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇത്ര എളുപ്പത്തില്‍ ഈ മീന്‍ വൃത്തിയാക്കാമോ എന്നതാണ് വിഡിയോ കണ്ടവരുടെ ചോദ്യം. മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ്. വളരെ എളുപ്പത്തില്‍ വൃത്തിയാക്കി എടുക്കാമെന്നാണ് വിഡിയോയിലൂടെ പറയുന്നത്.

Advertisement