ഈ മിശ്രിതമുണ്ടെങ്കില്‍ പാറ്റകള്‍ പമ്പ കടക്കും……

Advertisement

മിക്ക വീടുകളിലുമുള്ള പ്രധാന പ്രശ്‌നമാണ് പാറ്റ ശല്യം. രാത്രിയില്‍ അടുക്കള പൂട്ടി കഴിഞ്ഞാല്‍ പിന്നെ അടുക്കള മുഴുവന്‍ പാറ്റകളുടെ വിളയാട്ടമാണെന്ന് തന്നെ പറയാം. പല വഴികള്‍ ശ്രമിച്ചിട്ടും പാറ്റകളെ തുരുത്താന്‍ പറ്റാതെ വിഷമിക്കാറുണ്ട്. പാത്രങ്ങളിലും അടുക്കളിയലെ മുക്കിലും മൂലയിലുമൊക്കെ പാറ്റകള്‍ ഓടി നടക്കുന്നത് കാണാം. ഈ പാറ്റകള്‍ പലപ്പോഴും ആരോഗ്യത്തിന് പോലും ഹാനികരമാകാറുണ്ട്.
രാത്രിയില്‍ ഭക്ഷണ ശേഷം പാത്രങ്ങള്‍ കഴുകാതിരിക്കുന്നത് പാറ്റകള്‍ കയറാനുള്ള ഒരു പ്രധാന കാരണമാണ്. സിങ്കിനിടയിലും കാബിനുകള്‍ക്കിടയിലുമൊക്കെ ചെറിയ സ്ഥലം കിട്ടിയാല്‍ മതി പാറ്റകള്‍ അതിനുള്ളില്‍ കയറിയിരിക്കും. വളരെ വേഗത്തില്‍ പെറ്റ് പെരുകുന്നത് കൊണ്ട് തന്നെ ഇവയെ തുരത്താന്‍ ഏറെ ബുദ്ധിമുട്ടാണ്. ശരിയായ രീതിയില്‍ അടുക്കള വ്യത്തിയാക്കുന്നതിലൂടെ ഒരു പരിധി വരെ പാറ്റകളെ തുരത്താന്‍ സാധിക്കും.
പാറ്റ ഗുളികകള്‍ പോലെയുള്ളവ പാത്രങ്ങള്‍ക്കിടയില്‍ ഇടുന്നത് പലപ്പോഴും അത്ര നല്ലതല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ആരോഗ്യത്തിന് ഹാനികരമായിരിക്കും. എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന പ്രകൃതിദത്തവും അതുപോലെ പാര്‍ശ്വഫലങ്ങളുമില്ലാത്ത സിമ്പിളായ ഒരു പൊടികൈ മാര്‍ഗമാണിത്. അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്ന വെറും മൂന്ന് ചേരുവകള്‍ മതി ഇത് തയാറാക്കാന്‍.

നാരങ്ങ നീര്
നാരങ്ങ നീരില്‍ അടങ്ങിയിരിക്കുന്ന അസിഡിക് മണവും ഗുണവും പാറ്റകളെ തുരത്താന്‍ ഏറെ നല്ലതാണ്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നാരങ്ങയിലുണ്ട്. വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ് നാരങ്ങ. രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ നല്ലതാണ് നാരങ്ങയെന്ന് തന്നെ പറയാം. ഇതിന്റെ മണം കാരണം പലപ്പോഴും പാറ്റകള്‍ക്കും മറ്റ് പ്രാണികള്‍ക്കും ദീര്‍ഘനേരം അടുക്കളയില്‍ വസിക്കാന്‍ സാധിക്കില്ല.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഭക്ഷണം പാകം ചെയ്യാന്‍ മാത്രമല്ല പല പൊടികൈകള്‍ക്കുമുള്ള പരിഹാരമാണ്. വീട്ടിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ബേക്കിംഗ് സോഡയില്‍ അടങ്ങിയിട്ടുണ്ട്. ബേക്കിംഗ് സോഡ അല്ലെങ്കില്‍ സോഡിയം ബൈകാര്‍ബണേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ബേക്കിംഗ് സോഡയില്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ധാരളമായി അടങ്ങിയിട്ടുണ്ട്.

മിശ്രിതം തയാറാക്കാന്‍
എല്ലാ വീടുകളിലും കാണുന്ന തലവേദനയ്ക്ക് പുരട്ടുന്ന ബാം ഒരു സ്പൂണ്‍ എടുക്കുക. ഇതിലേക്ക് അല്‍പ്പം നാരങ്ങ നീരും കുറച്ച് ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം ഈ മിശ്രിതത്തിലേക്ക് ചൂട് വെള്ളം ഒഴിക്കുക. ഇതെല്ലാം നന്നായി യോജിപ്പിക്കുക. ഈ മിശ്രിതമാണ് പാറ്റയെ തുരത്താന്‍ ഉപയോഗിക്കുന്നത്. ആദ്യം സോപ്പ് ഉപയോഗിച്ച് അടുക്കള മുഴുവന്‍ വൃത്തിയാക്കിയ ശേഷം ഒരു തുണി ഈ മിശ്രിതത്തില്‍ മുക്കി പാറ്റ ശല്യമുള്ള സ്ഥലങ്ങളെല്ലാം തുടച്ച് വൃത്തിയാക്കുക. രണ്ടാഴ്ച കൂടുമ്പോള്‍ ഇത് ചെയ്യാവുന്നതാണ്. ഈ മിശ്രിതത്തിന്റെ തീവ്രമായ മണം കാരണം പാറ്റകള്‍ക്ക് അധിക നാള്‍ നില്‍ക്കാന്‍ കഴിയില്ല.