ഉള്ളി ചീഞ്ഞു പോകുമോ എന്ന ആശങ്ക ഇനി വേണ്ട… ഇങ്ങനെ ചെയ്താല്‍ മതി…..

Advertisement

ഭക്ഷണ സാധനങ്ങളിലെ പ്രധാന ചേരുവയാണ് സവാള. എല്ലാ പച്ചക്കറികളും പോലെ ഉള്ളിയും വീട്ടില്‍ ശരിയായ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷേ കുറച്ച് അധികം സ്റ്റോക്ക് ചെയ്താല്‍ ഉള്ളി ചീഞ്ഞു പോകുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. വീട്ടില്‍ സൂക്ഷിക്കുന്ന സവാള എങ്ങനെ സൂക്ഷിക്കണമെന്ന് അറിയാത്ത നിരവധി വീട്ടമ്മമാരുണ്ട്. ഇത് ചീഞ്ഞ് പോകുന്നത് തന്നെയാണ് പ്രധാന കാരണം. അടുക്കളയിലേക്ക് വാങ്ങുമ്പോള്‍ എപ്പോഴും സവാള അല്‍പ്പം കൂടുതല്‍ വാങ്ങാറാണ് പതിവ്. അതുകൊണ്ട് ഇത് ചീഞ്ഞ് പോകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ഉള്ളി വാങ്ങിയ ശേഷം രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കി എടുക്കുക. എന്നിട്ട് സൂക്ഷിക്കുക. ഇതിന് ശേഷം വൃത്തിയുള്ളതും വെയില്‍ കേറാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വച്ചാല്‍ അത് ഫ്രഷായിരിക്കും. ഒരു കാരണവശാലും ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത്. ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം കേടാകുമെന്ന് ഉറപ്പാണ്. അതുപോലെ ഉള്ളി പ്ലാസ്റ്റിക് കവറിലോ ബാഗിലോ വയ്ക്കാന്‍ പാടില്ല. വായു സഞ്ചാരം കടക്കാത്തത് കൊണ്ട് പലപ്പോഴും ഇത് കേടാകാന്‍ സാധ്യത കൂടുതലാണ്. ഉള്ളി ഒരു പേപ്പര്‍ ബാഗിലോ തുറന്ന കൊട്ടയിലോ ധാരാളം ദ്വാരങ്ങളോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കുക.
മറ്റ് പച്ചക്കറികള്‍ പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈര്‍പ്പവും ഉള്ളതിനാല്‍ ഉള്ളി അഴുകാനും മുകളില്‍ ഫംഗസ് വളരാനും സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. കൂടാതെ ഉള്ളി വാങ്ങുമ്പോള്‍ ഉണങ്ങിയതും കട്ടിയുള്ളതും വാങ്ങുക. ചീഞ്ഞത് വാങ്ങാതിരിക്കാന്‍ ശ്രമിക്കുക.
വേണമെങ്കില്‍ അരിഞ്ഞ ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് മുറിച്ചോ അല്ലെങ്കില്‍ എയര്‍ ടൈറ്റ് കണ്ടെയ്‌നറിലോ പ്ലാസ്റ്റിക് ബാഗിലോ സിപ്പ് ലോക്ക് ഉപയോഗിച്ച് സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ഉള്ളി പത്ത് ദിവസം ഫ്രഷ് ആയി സൂക്ഷിക്കാം. എന്നാല്‍ ഇതുപോലെ വേവിച്ച ഉള്ളി ഫ്രിഡ്ജില്‍ വച്ചാല്‍ നാല് ദിവസം വരെ മാത്രമേ നല്ലാതായിരിക്കൂ.

Advertisement