ഭക്ഷണത്തിന് ശേഷം പെരുജീരകം കഴിച്ചാല്‍ സംഭവിക്കുന്നത്….

Advertisement

ഭക്ഷണത്തിന് സുഗന്ധം നല്‍കുമെന്ന് മാത്രമല്ല ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ് പെരുംജീരകം. ദഹനത്തെ പ്രോത്സാഹിപ്പിക്കുമെന്നത് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഭക്ഷണം കഴിച്ചശേഷം കുറച്ച് ജീരകം പൊടിച്ചത് കഴിക്കുന്നത് വയറിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല വയര്‍ സംബന്ധിച്ച പല അസ്വസ്ഥതകളും മാറും.
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്ന വിവിധ ആന്റിഓക്സിഡന്റുകള്‍ ജീരകത്തിലുണ്ട്. വായ്നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.