പ്ലാസ്റ്റിക് കസേരയുടെ മുകളില്‍ ദ്വാരം ഇടുന്നതിലെ ഔചിത്യമെന്ത്?

Advertisement

നമ്മള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളില്‍ ഒരു ദ്വാരം ഉള്ളത് പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്… എന്തിനാണത്? ചിലരെങ്കിലും ചിന്തിച്ചിട്ടുള്ള കാര്യമാണ്. പ്ലാസ്റ്റിക് കസേരകള്‍ അല്ലെങ്കില്‍ സ്റ്റൂളുകള്‍ നീരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം അവയുടെ നാല് കാലുകളും എല്‍ ആകൃതിയിലായിരിക്കുമെന്ന്. ഇത് അവയെ തറയുമായി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. കസേരകള്‍ കൂടുതല്‍ എളുപ്പത്തില്‍ ചലിപ്പിക്കാനും, അടുക്കിവയ്ക്കാനുമുള്ളതാണ് കസേരയുടെ മുകളില്‍ ഉള്ള ഒരു വിരല്‍ ദ്വാരമെന്നാന്ന് പലരും കരുതുന്നത്. ഇത് ഒരു പ്രധാന കാരണം ആണെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ധര്‍മ്മം വായു മര്‍ദ്ദം ക്രമമാക്കുക എന്നതാണ്.
കസേരയ്ക്ക് ദ്വാരങ്ങളൊന്നും ഇല്ലെങ്കില്‍ കസേരകള്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വയ്ക്കുമ്പോള്‍ രണ്ട് കസേരകളുടെ വിടവിനുള്ളില്‍ രൂപം കൊള്ളുന്ന വായു മര്‍ദ്ദം കാരണം പരസ്പരം ഒട്ടിച്ചേരുകയും പരസ്പരം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാതെയും വരും. മാത്രമല്ല ഈ ദ്വാരം കൂടുതലും വൃത്താകൃതിയിലാണ് കാണപ്പെടുന്നത്.
ഒരു ചതുര കൃതിയോ അല്ലെങ്കില്‍ മറ്റ് ആകൃതികളോ ആണെങ്കില്‍ കോണുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുകയും കൂടുതല്‍ ബലം പ്രയോഗിക്കേണ്ടതായിട്ടും വരുന്നു. മാത്രമല്ല ഒരു ചതുര ദ്വാരത്തേക്കാള്‍ വൃത്താകൃതിയിലുള്ള ദ്വാരം നിര്‍മ്മിക്കുവാനും എളുപ്പമാണ്. ദ്വാരങ്ങളുടെ വലുപ്പങ്ങള്‍ വലുതായാലും, ചെറുതായാലും കുഴപ്പമില്ല. കാരണം ചിലപ്പോള്‍ വളരെ വലുതായ ഒരു ദ്വാരം കസേരയുടെ പിന്തുണ നഷ്ടപ്പെടുകയും ചിലപ്പോള്‍ വേഗത്തില്‍ നശിക്കുകയും ചെയ്യാം. എന്നാല്‍ നമ്മുടെ വിരലിന് കടന്നുപോകാന്‍ കഴിയാത്ത തരത്തിലുള്ള വളരെ ചെറിയ ദ്വാരം ആണ് കസേരകള്‍ക്ക് കൂടുതല്‍ അനുയോജ്യം.