വെളിച്ചെണ്ണയിലെ മായം ഇനി എളുപ്പത്തില്‍ തിരിച്ചറിയാം….

Advertisement

നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്നും അത് ഒറിജിനല്‍ ആണോ എന്നും നമുക്ക് ഉറപ്പില്ല. കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളില്‍ മായം ചേര്‍ക്കുന്നത് ഇന്ന് സ്വാഭാവികമായി കണ്ടുവരുന്ന ഒരു ശീലമാണ്. പുറത്തുനിന്നും വാങ്ങുന്ന ആഹാരത്തിലും ആഹാരമുണ്ടാക്കാനുള്ള സാധനങ്ങളിലും ഇന്ന് ഒരുപാട് മായം ചേരുന്നുണ്ട്. അത്തരത്തില്‍ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന വെളിച്ചെണ്ണയിലും മായം ചേര്‍ക്കാറുണ്ട്.
എന്നാല്‍ ഇനിമുതല്‍ നമ്മള്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ മായമുണ്ടോ എന്ന് നമുക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്നതാണ്. രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയില്‍ 1 മിനിറ്റ് ചൂടാക്കുക മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണം വരും. മറിച്ച് നല്ല വെളിച്ചെണ്ണയാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മണം ഏതൊരു മലയാളിക്കും വേഗം മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
അല്ലെങ്കില്‍ വെളിച്ചെണ്ണ കുപ്പിയോടു കൂടെ ഫ്രിഡ്ജില്‍ രണ്ട് മണിക്കൂര്‍ സൂക്ഷിക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രാവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. കൂടാതെ വെളിച്ചെണ്ണ കുപ്പിയോടുകൂടെ ഫ്രിഡ്ജില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ 2 മണിക്കൂര്‍ വയ്ക്കുകയാണെങ്കില്‍ മായം കലരാത്ത വെളിച്ചെണ്ണ വെളുത്ത നിറത്തോടുകൂടി മുഴുവന്‍ ഉറഞ്ഞതായി കാണാന്‍ സാധിക്കും.

Advertisement