പ്രായം കൂടുന്തോറും സ്ത്രീകള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രായം കൂടുന്നതിനനുസരിച്ച് ശരീരം, ഭക്ഷണക്രമം, ശീലങ്ങള്‍, ഉറക്ക രീതി എന്നിവയിലും മാറ്റം വരുന്നു. ഇതെല്ലാം ഒരു വ്യക്തിയുടെ ശരീരഭാരത്തെ ബാധിക്കുന്ന പ്രധാന ഘടകമാണ്.
ഹോര്‍മോണ്‍ വ്യതിയാനം
സ്ത്രീകളുടെ ജീവിതത്തില്‍ ആര്‍ത്തവം, ഗര്‍ഭം, ആര്‍ത്തവവിരാമം എന്നിങ്ങനെ നിരവധി ഘട്ടങ്ങളുണ്ട്. ആര്‍ത്തവവിരാമം സ്വാഭാവിക ജൈവിക ഘട്ടമാണ്. ഇത് സ്ത്രീകളുടെ ശരീരത്തില്‍ നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു. ആര്‍ത്തവവിരാമ സമയത്ത്, സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയാന്‍ തുടങ്ങുന്നു, ഇത് കൊഴുപ്പ് വര്‍ദ്ധിക്കാന്‍ വലിയ കാരണമാണ്.
മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു
പ്രായത്തിനനുസരിച്ച് നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നത് സ്വാഭാവികമാണ്. 30 വയസ്സിനു ശേഷം, മെറ്റബോളിസം ക്രമേണ കുറയാന്‍ തുടങ്ങുന്നു. ഭക്ഷണ ശീലങ്ങള്‍ ശരിയല്ലെങ്കില്‍, സ്ഥിരമായി വ്യായാമം ചെയ്യുന്നില്ലെങ്കില്‍, അത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ഭാരം കുറയ്ക്കാന്‍ വളരെ പ്രയാസമാണ്.
ഉറക്ക രീതി
പ്രായം കൂടുന്നതിനനുസരിച്ച്, രാത്രിയില്‍ ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടുണ്ടാകുന്നു. പ്രായം കൂടുംന്തോറും, നിങ്ങളുടെ ഊര്‍ജ്ജ നിലയും മന്ദഗതിയിലാകുന്നു. അതിനാല്‍ അഞ്ച് മുതല്‍ ആറ് മണിക്കൂറുവരെ ഉറങ്ങാന്‍ ആളുകള്‍ വളരെ കഷ്ടപ്പെടുന്നു. ഉറക്കകുറവ് ഭാരം കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
മോശം ജീവിതശൈലി
പ്രായത്തിനനുസരിച്ച് ജീവിത രീതിയില്‍ മാറ്റം വരുന്നു. ദിവസം മുഴുവന്‍ പല പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ശ്രമിക്കുക. ഇത് ശരീര ഭാരം കുറയ്ക്കുകയും മറ്റ് പല രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
വാര്‍ദ്ധക്യം മൂലമുള്ള പേശി നഷ്ടം
പ്രായം കൂടുന്തോറും പേശികളുടെ നഷ്ടം സംഭവിക്കാന്‍ തുടങ്ങുന്നു. ഇതുമൂലം ശരീരത്തിലെ കൊഴുപ്പ് അതിവേഗം വര്‍ദ്ധിക്കുന്നു. അത്തരം സാഹചര്യത്തില്‍, നിങ്ങള്‍ ദിവസവും വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ആഴ്ചയില്‍ മൂന്ന് തവണ ജിമ്മില്‍ പോകാന്‍ ശ്രമിക്കുക.